Flash News

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം ഇന്ത്യയില്‍ ആരംഭിക്കുന്നു: പ്രധാന മന്ത്രി

January 16, 2021

ന്യൂഡൽഹി: ഇന്ത്യന്‍ ജനത ഏറെ നാളായി കാത്തിരുന്ന ദിവസമാണിതെന്നും ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം ഇന്ത്യ ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിൻ വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തിന്റെ ദീർഘകാലമായുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് എന്നും അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ വഴിയാണ് രാജ്യത്ത് നിലവില്‍ രണ്ട് വാക്‌സിനുകള്‍ എത്തിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിയുടെ കൂടി സൂചനയാണ്. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി രാജ്യത്തെ 3 കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. രണ്ടാംഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം ശ്രദ്ധ പുലര്‍ത്തണമെന്നും, രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചതിന് ശേഷം മാത്രമേ പൂര്‍ണമായ പ്രതിരോധം കൈവരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

രാജ്യമൊട്ടാകെ ഇന്ന് നടക്കുന്ന കോവിഡ് വാക്‌സിനേഷനില്‍ 3000ലധികം ബൂത്തുകളില്‍ വാക്‌സിനേഷന്‍ നടക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്ക് വീതമാണ് ഇന്ന് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കോവിഡ് മുന്നണി പോരാളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top