Flash News

കോവിഡ്-19 പ്രതിരോധ കുത്തിവെയ്പെടുത്താലും ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

January 16, 2021

കണ്ണൂർ: കൊറോണ വൈറസ് വാക്സിന്‍ എടുക്കുന്നവര്‍ അതു കഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിന് കൂടുതൽ വാക്‌സിനുകൾ കിട്ടണം. വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയതിലെ വിവാദങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകുന്നത്. 10.30ഓടെ വാക്‌സിൻ വിതരണം ആരംഭിക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർമാരും ഉൾപ്പടെ 13,300 പേർ ഇന്ന് വാക്‌സിൻ സ്വീകരിക്കും.

133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുക. ശീതീകരണ സംവിധാനത്തിൽ കോവീഷീൽഡ്‌ വാക്‌സിൻ വളരെ സുരക്ഷിതമായി തന്നെ ഇവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top