എം.ടി വര്‍ഗീസ് (കുഞ്ഞൂഞ്ഞ്, 84) മാടപ്പാട്ട് നിര്യാതനായി

കോട്ടയം: ഖത്തര്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കാഞ്ഞിരപ്പാറ മാടപ്പാട്ട് കുടുംബാംഗം എം.ടി വര്‍ഗീസ് (കുഞ്ഞൂഞ്ഞ്, 84) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കാഞ്ഞിരപ്പാറ സെന്റ് ഇഗ്‌നാത്തിയോസ് സിംഹാസന പള്ളിയില്‍ നടത്തി. പയമ്പാല ഇളങ്കാവുങ്കല്‍ കുടുംബാംഗം തങ്കമ്മ വര്‍ഗീസ് (റിട്ട. നഴ്‌സ്, ഹമദ് ഹോസ്പിറ്റല്‍, ദോഹ) ആണ് ഭാര്യ.

ഡോ. അലന്‍ ടോം വര്‍ഗീസ്, (യുകെ), ഡോ. ജൂലി മോറിന്‍ സഖറിയ, ഡോ. ലെനി എലിസബത്ത് എല്‍ദോ. മരുമക്കള്‍: ഡോ. ഷീന അലന്‍ (യുകെ), അഡ്വ. റെജി ഇട്ടി (വടക്കേക്കുറ്റ് പനയമ്പാല), ഡോ. എല്‍ദോ പൗലോസ് (പുതുക്കുന്നത്ത് കോതമംഗലം) എന്നിവരാണ് മക്കള്‍. ക്രിസ്റ്റീന്‍, ജോഷ്വ, ഷാര്‍ലറ്റ്, ഷെറിന്‍, അശ്വിന്‍, ആഷ്‌ലി, ആഷിഷ് എന്നിവര്‍ കൊച്ചുമക്കളാണ്.

കാലംചെയ്ത അഭിവന്ദ്യ യാക്കോബ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ (മുന്‍ സിംഹാസന ഭദ്രാശനാധിപന്‍) സഹോദരപുത്രനാണ് പരേതന്‍.

Print Friendly, PDF & Email

Related News

Leave a Comment