Flash News

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് രക്തദാനം നടത്തി നജാത്ത് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും

January 16, 2021 , സാബിര്‍ അഹ്‌സന്‍

കേരള പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബ്ലാങ്കിലേക്ക് രക്തം നൽകുന്നു

മണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സ്റ്റുഡൻ്റ്സ് പാലിയേറ്റീവ് ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 15 കേരള പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.

രാവിലെ 8.30 മുതൽ തുടങ്ങിയ രക്തദാനത്തിൽ കോളേജിൽ നിന്ന് നൂറോളം പേർ പങ്കാളികളായി. അധ്യാപകരായ മുഹമ്മദ് അസ് ലം.കെ,സുഷമ എം.സി,ജ്യോതി, മുത്തലിബ്, ജോളി, പ്രതീഷ്, വിഷ്ണു, ഷജീർ,സഞ്ജു,സ്റ്റുഡൻ്റ്സ് യൂണിയൻ ഭാരവാഹികൾ, കോളേജ് പെയിൻ ആൻ്റ് പാലിയേറ്റീവ് ട്രസ്റ്റ് പ്രതിനിധികൾ, കൊമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top