വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തർ കഴിഞ്ഞയാഴ്ച ക്യാപിറ്റോളിനെതിരായ ആക്രമണം നടത്തിയത് സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടി വധിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍. അതാണ് റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിലേക്ക് നയിച്ച മുഖ്യ കാരണവുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ട്രംപിനെ അനുകൂലിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ജനുവരി ആറിന് ക്യാപിറ്റൽ കെട്ടിടത്തെ ആക്രമിച്ചത്.
2020 നവംബർ 3 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ കോൺഗ്രസ് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് “നരകം പോലെ പോരാടാനും… നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാനും” അദ്ദേഹം തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പിടികൂടി വധിക്കാൻ ക്യാപിറ്റോള്‍ ഉപരോധിച്ച കലാപകാരികൾ ഉദ്ദേശിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
കലാപകാരികളിൽ ഒരാളായ ജേക്കബ് ചാൻസ്ലി വൈസ് പ്രസിഡന്റ് മൈക്ക് പെന്സിനായി ഒരു കുറിപ്പ് എഴുതിയിരുന്നു. “അല്പ സമയത്തിനകം നീതി നടപ്പാക്കും“ എന്നായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നതെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ചാൻസ്ലിക്കെതിരെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രവേശനം, അമേരിക്കൻ സർക്കാരിനെ അക്രമാസക്തമായി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു കലാപത്തിലെ സജീവ പങ്കാളിത്തം എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇയാൾ മയക്കുമരുന്നിന് അടിമയും, മാനസികരോഗം അനുഭവിക്കുന്ന വ്യക്തിയാണെന്നും, ഫ്ലൈറ്റ് റിസ്ക് ആണെന്നും ഫെഡറല്‍ ജഡ്ജിയോട് അവർ നിർദ്ദേശിച്ചു.
വാഷിംഗ്ടണിലും സംസ്ഥാന തലസ്ഥാനങ്ങളിലും കൂടുതൽ പ്രകടനങ്ങൾക്ക് ട്രംപ് അനുഭാവികള്‍ “തയ്യാറെടുക്കുന്നുണ്ടെന്നും, കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും” പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply