Flash News

സിബിഐ സ്വന്തം ഓഫീസ് റെയ്ഡ് ചെയ്തു; ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തു

January 16, 2021 , ആന്‍സി

ന്യൂഡൽഹി: ബാങ്കുകളെ വഞ്ചിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൾക്കെതിരായ അന്വേഷണത്തിൽ വിട്ടുവീഴ്ചയ്ക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് നാല് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാരും ഉൾപ്പെടുന്നു.

സിബിഐ ഉദ്യോഗസ്ഥർ, ചില ഇടനിലക്കാർ, ചില ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുമായി ബന്ധപ്പെട്ടതാണ് കേസ്. ഗാസിയാബാദിലെ പരിശീലന അക്കാദമി, ഡൽഹിയിലെ സി‌ജി‌ഒ കോംപ്ലക്‌സിൽ സ്ഥിതിചെയ്യുന്ന ഏജൻസിയുടെ ആസ്ഥാനം എന്നിവിടെയാണ് റെയ്ഡ് നടന്നത്.

ബാങ്കുകളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കമ്പനികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ സ്വന്തം ഉദ്യോഗസ്ഥർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഏജൻസി നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഡപ്യൂട്ടി പോലീസ് സൂപ്രണ്ട്മാരായ ആർ‌ കെ ഋഷി, ആർ‌കെ സാങ്‌വാൻ, ഇൻസ്പെക്ടർ കപിൽ ധൻഖർ, സ്റ്റെനോ സമീർ കുമാർ സിംഗ് എന്നിവര്‍ക്കെതിരെയാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് പുറമെ അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർക്കെതിരെ സിബിഐ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ്, അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഉള്‍പ്പെട്ട രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരിൽ ഒരാൾ ഏജൻസിയുടെ ബാങ്കിംഗ്, സെക്യൂരിറ്റീസ് തട്ടിപ്പ് സെല്ലിൽ വളരെക്കാലം ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

മുംബൈ ആസ്ഥാനമായുള്ള കമ്പനി ഉൾപ്പെടെ 3,500 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ സംശയമുള്ളവരില്‍ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി. എല്ലാ മാസവും ലഭിക്കുന്ന കൈക്കൂലിക്ക് പകരമായി ഇവര്‍ കമ്പനിക്ക് നേട്ടമുണ്ടാക്കുകയും കേസിന്റെ വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തുവെന്നാണ് ഇവരുടെ പേരിലുള്ള ആരോപണം.

കമ്പനിയുടെ പ്രൊമോട്ടർമാരുമായും അവർക്ക് വേണ്ടി സംസാരിച്ച നിരവധി ഇടനിലക്കാരുമായും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു ഉറവിടത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അതിനുശേഷം പ്രത്യേക സിബിഐ യൂണിറ്റ് സംശയാസ്പദമായ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ നിരീക്ഷിക്കുകയും അവർക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഏജൻസി അന്വേഷിക്കുന്ന പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ രണ്ട് വർഷം മുമ്പ് സിബിഐ അഴിമതി വിരുദ്ധ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു.

ചാണക്യപുരിയിലെ പാലിക സേവാ അധികാരി സൻസ്ഥാനിലെ കാറ്ററര്‍ സ്ഥാപനത്തില്‍ നടന്ന റെയ്ഡിന് ശേഷമാണ് 2018 ൽ അവരുടെ പേരുകൾ വെളിച്ചത്തുവന്നത്. കാറ്ററർ രാകേഷ് തിവാരി മുമ്പ് സിബിഐയുടെ കാറ്റററായി പ്രവർത്തിച്ചിരുന്നു.

2018 ഓഗസ്റ്റിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ റെയ്ഡിനിടെ തിവാരിയുടെ മുറിയിലെ അലമാരയിൽ നിന്ന് 20 റോളക്സ് ആഡംബര വാച്ചുകളും 3.6 കോടി രൂപയും 1.6 കോടി രൂപയുടെ ആഭരണങ്ങളും സിബിഐ കണ്ടെടുത്തിരുന്നു.

ഇതിനുപുറമെ നിരവധി കോടി രൂപയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും സിബിഐ കണ്ടെടുത്തു. അനധികൃതമായി വിദേശത്തേക്ക് പണം അയക്കാനും, പിടിക്കപ്പെട്ടവര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത സിബിഐ കേസുകളെ സ്വാധീനിക്കാനും നിരവധി ഉദ്യോഗസ്ഥർ തിവാരിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഏജൻസി സംശയിക്കുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഈ കേസിൽ ഇതുവരെ ഒരു ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ചില ഡപ്യൂട്ടി സൂപ്രണ്ട്, ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരെ നടപടിയുടെ പേരിൽ മാറ്റിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top