വീട്ടമ്മയുമായി വികാരി ഒളിച്ചോടി; പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂർ: തീര്‍ത്ഥാടന കേന്ദ്രത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന വികാരി വീട്ടമ്മയുമായി നാടുവിട്ടു. തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി അതിരൂപതയില്‍ ഇതിനു മുന്‍പും വികാരിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും ഉയര്‍ന്നിരുന്നു.

തലശേരി അതിരൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തില്‍ മുന്‍പ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന വികാരിക്കെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫാ. അനീഷ് വട്ടക്കയത്തില്‍ രണ്ട് വര്‍ഷക്കാലം മുന്‍പ് വരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു. എന്നാല്‍, ഇവിടുന്ന് സ്ഥലം മാറി ഫാദര്‍ അനീഷ് അമ്മം കുളത്തേക്ക് മാറിയിരുന്നു. ഇപ്പോള്‍ ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

വികാരിയോടൊപ്പം നാടുവിട്ട സ്ത്രീ ഒരു കുട്ടിയുടെ അമ്മയാണ്. ഇരുവരും ഒരുമിച്ച്‌ പഠിച്ചവരാണെന്നു പറയുന്നു. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി വികാരിയോടൊപ്പം പോയത്. വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ രണ്ടഭിപ്രായമാണുള്ളത്. അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment