ബംഗളൂരു: സ്വകാര്യ കമ്പനിയുടെ തറക്കല്ലിടന്‍ ചടങ്ങിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയിലായിരുന്നു മന്ത്രി പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം എത്തുന്നതറിഞ്ഞ കര്‍ഷകര്‍ കൂട്ടമായി എത്തുകയായിരുന്നു.
കമ്പനിയുടെ തറക്കല്ലിടലിന് അമിത് ഷാ എത്തുമെന്ന് നേരത്തെ അറിയാമായിരുന്ന കര്‍ഷകര്‍ ചെറു സംഘങ്ങളായി പല സ്ഥലങ്ങളിലും തമ്പടിച്ചിരുന്നതായി പോലീസ് പറയുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടല്‍ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് അവര്‍ എത്തുകയായിരുന്നു. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധം അറിയിച്ചത്.
അമിത് ഷായെ കര്‍ഷക വിരോധി എന്നാണ് പ്രതിഷേധക്കാര്‍ അഭിസംബോധന ചെയ്തത്. കര്‍ഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയതെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നത് സമീപ ഭാവിയില്‍ കാണാനാകുമെന്നും ചടങ്ങില്‍ പങ്കെടുത്ത് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് മറ്റൊരു ചടങ്ങിലും ഷാ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply