എല്ലാവർക്കും കോവിഡ്-19 സൗജന്യ വാക്സിന് നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും ആര്‍ക്കെല്ലാം എപ്പോള്‍ വാക്സിന് നല്‍കുമെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഞായറാഴ്ച ആവശ്യപ്പെട്ടു.
“ആദ്യ ഘട്ടത്തിൽ മൂന്ന് കോടി പേരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്രം സംസാരിച്ചുവെങ്കിലും ശേഷിക്കുന്ന ജനങ്ങൾക്ക് വാക്സിനുകൾ എപ്പോൾ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അവർക്ക് ഇത് സൗജന്യമായി ലഭിക്കുമോ, പ്രത്യേകിച്ച് നിരാലംബരും ദരിദ്രരുമായവര്‍ക്ക്,” വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് ഒരു ദിവസത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ചോദിച്ചു. ട്രയല്‍ റണ്‍ പൂര്‍ത്തിയാകാത്ത കൊവാക്സിന് എന്തിനാണ് കൊവിഷീല്‍ഡിനെക്കാള്‍ പണം മുടക്കുന്നത് എന്നും സുര്‍ജെവാല ചോദിച്ചു.
കൊവിഷീല്‍ഡിന് എസ്ട്ര സെനേക്കയുടെ നിര്‍മ്മാണ ചെലവ് 158 രൂപയാണ്. അങ്ങനെ എങ്കില്‍ എന്ത് കൊണ്ടാണ് 200 രൂപയ്ക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്. മരുന്ന് വികസിപ്പിച്ച എസ്ട്രസേനക്ക മരുന്ന് ലാഭം ഇല്ലാതെ വില്‍ക്കും എന്ന് പറയുമ്പോള്‍, കൊവാക്സിന് നിര്‍മ്മിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മരുന്ന് പൊതു വിപണിയില്‍ 500 ശതമാനം ലാഭത്തിനാണ് വില്‍ക്കുന്നത്.
വാക്സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകാന്‍ പ്രധാനമന്ത്രിയെ പോലുള്ള ഒരു നേതാവ് വാക്സീന് സ്വീകരിക്കുന്നത് ഉപകരിക്കും. ഇതില്‍ കോണ്‍ഗ്രസ് ഇടപെടില്ല. അതിന് തയാറാവേണ്ടത് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമാണ്.
“ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 81.35 കോടി ആളുകൾക്ക് സബ്സിഡി നിരക്കിൽ അർഹതയുണ്ടെന്ന് സർക്കാരിനു അറിയില്ലേ? എസ്സി, എസ്ടി, ബിസി, ഒബിസി, ബിപിഎൽ, എപിഎൽ, പാവപ്പെട്ടവർ, നിരാലംബരായവർ എന്നിവർക്ക് സൗജന്യമായി വാക്സിൻ ലഭിക്കുമോ ഇല്ലയോ? ഉണ്ടെങ്കിൽ, എന്താണ് പ്ലാന്‍ ഔട്ട്?, സൗജന്യ വാക്സിനേഷൻ സർക്കാർ എപ്പോൾ ഉറപ്പാക്കും,”സുർജേവാല ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും ഉത്തരം നൽകേണ്ടതുണ്ട്. ആർക്കാണ് സൗജന്യ കൊറോണ വാക്സിൻ ലഭിക്കുക? എത്ര പേർക്ക് ഇത് ലഭിക്കും? നിങ്ങൾക്ക് സൗജന്യ കൊറോണ വാക്സിൻ എവിടെ നിന്നാണ് ലഭിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply