Flash News

കൾച്ചറൽ ഫോറം ഓഫീസിൽ പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാൻ സൗകര്യം

January 17, 2021 , മുനീഷ് അരിമണിച്ചോല

ദോഹ: കേരള സർക്കാർ പ്രവാസികൾക് നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയിൽ പേര് ചേർക്കാനും മുടങ്ങിയ അംശാദായം അടക്കുവാനും കൾച്ചറൽ ഫോറം ഖത്തർ ഓഫീസിൽ സൗകര്യമേർപ്പെടുത്തിയതായി കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.

ബജറ്റിൽ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം കേവലം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ നടപ്പിൽ വരുത്താൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സാണ്. മുതിർന്ന പ്രവാസി പൗരൻമാർ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടിന്റെയും ഐ ഡി യുടെയും കോപ്പി, ഒരു ഫോട്ടോ എന്നിവയാണ് അപേക്ഷയോടൊപ്പം വേണ്ട രേഖകൾ. എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ 8:30 മണി വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.

കൂടുതൽ വിവരങ്ങള്‍ക്ക്: 55989891, 55706766 ( വൈകിട്ട് 6 മണിക്ക് ശേഷം വിളിക്കുക).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “കൾച്ചറൽ ഫോറം ഓഫീസിൽ പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാൻ സൗകര്യം”

  1. Abdulkader says:

    60 വയസ്സ് കഴിഞ്ഞവർക്കുള്ള പദ്ധതി ഏതാണ്

    • Editor says:

      കൂടുതൽ വിവരങ്ങള്‍ക്ക്: 55989891, 55706766 ( വൈകിട്ട് 6 മണിക്ക് ശേഷം വിളിക്കുക).

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top