
ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പാലക്കാട് ഫൈൻ സെൻ്ററിൽ സംഘടിപ്പിച്ച രോഹിത് വെമുല അനുസ്മരണ സംഗമത്തിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി റിസേർച്ച് സ്ക്കോളർ സി. യഹ്യ സംസാരിക്കുന്നു
പാലക്കാട്: സമകാലീന ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയായിരുന്നു രോഹിത് വെമുലയുടെ രക്തസാക്ഷിത്വമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിച്ച രോഹിത് അനുസ്മരണത്തിൽ സി. യഹ്യ. രോഹിത് വെമുല രക്തസാക്ഷിത്വത്തിന് 5 വർഷം തികയുന്ന ജനുവരി 17ന് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി “രോഹിത് വെമുല മൂവ്മെന്റ് – ഓർമയും രാഷ്ട്രീയവും” എന്ന തലക്കെട്ടിൽ പാലക്കാട് ഫൈൻ സെൻ്ററിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഹൈദരാബാദ് കേന്ദ്ര സർവകലാശാലാ ചരിത്ര വിഭാഗം റിസേർച്ച് സ്കോളർ സി. യഹ്യ.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്. മുജീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം സതീഷ് മേപ്പറമ്പ് ആശംസകളർപ്പിച്ചു സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഫിദ ഷെറിൻ നന്ദിയും പറഞ്ഞു. ത്വാഹ മുഹമ്മദ്, ഷഹ്ബാസ് മണ്ണൂർ, ഹിമ, ഹാദിയ എന്നിവർ നേതൃത്വം നൽകി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply