Flash News

ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

January 17, 2021 , ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികൾ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരെയും വിളിച്ചുകൂട്ടി നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ഭാരവാഹികൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു.

അതുപ്രകാരം അസോസിയേഷൻ ഓഫീസിൽ വെച്ച് പ്രസിഡണ്ട് ജോൺസൺ കണ്ണൂക്കാടൻ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ എല്ലാവരും സുരക്ഷിതരായിക്കുവാൻ കോവിഡ് വാക്സിൻ സ്വീകരിച്ച് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കട്ടെ എന്നും നല്ല ഒരു പുതുവത്സരം ഉണ്ടാകട്ടെ എന്നും ക്രിസ്മസ് പുതുവത്സര സന്ദേശത്തിൽ പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ ആശംസിച്ചു. യോഗത്തിന് സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതമാശംസിച്ചു. ജോയിന്റ് ട്രഷറർ സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി.

തദവസരത്തിൽ ഷാബു മാത്യു – ജോയിൻറ്ട്രഷറർ, ലീല ജോസഫ്, – വനിതാ പ്രതിനിധി, കാൽവിൻ കവലകൽ – യൂത്ത് പ്രതിനിധി, ബോർഡ് മെംബേർസ് – ആഗ്നസ് മാത്യു, ലുക്ക് ചിറയിൽ, ഫിലിപ്പ് പുത്തൻപുരയിൽ, സജി മണ്ണഞ്ചേരിൽ, സന്തോഷ് കാട്ടൂക്കാരൻ,സന്തോഷ് കുര്യൻ, ടോബിൻ തോമസ് , രഞ്ജൻ എബ്രഹാം -എക്സ് ഒഫിഷിയോഎന്നിവർ സന്നിഹിതരായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top