അസംതൃപ്തിയുടെ ശബ്ദങ്ങൾ കോൺഗ്രസിനുള്ളിൽ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി: കോൺഗ്രസ് നേതൃത്വ പ്രതിസന്ധിയില്‍ അസംതൃപ്തിയുടെ ശബ്ദങ്ങള്‍ വീണ്ടും ഉയരാന്‍ തുടങ്ങി. കപില്‍ സിബലാണ് നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് സംഘടന ഇതുവരെ വ്യക്തത നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വ പ്രശ്‌നം ഉന്നയിച്ച നേതാക്കളുമായി പ്രസിഡന്റ് സോണിയ ഗാന്ധി ചർച്ച നടത്തിയിട്ട് ഒരു മാസമായെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് ഏത് രീതിയിലാണെന്നോ, എപ്പോഴാണെന്നോ എന്നതിൽ വ്യക്‌തതയില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ഭരണഘടന വ്യവസ്‌ഥ അനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബർ 19നാണ് അധ്യക്ഷയുമായി കൂടിക്കാഴ്‌ച നടന്നത്.

എല്ലാ കോൺഗ്രസുകാരും ഭരണഘടനയെയും ഭരണഘടന പ്രക്രിയകളെയും ബഹുമാനിക്കണം. പുനരുജ്ജീവന പ്രക്രിയ ആരംഭിച്ചു എന്നും കരുതുന്നവർ സംസ്‌ഥാനങ്ങളിലെ സംഭവവികാസങ്ങൾ പരിശോധിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment