വാഷിംഗ്ടൺ: ജോ ബൈഡന്റെ ഉദ്ഘാടന വേളയിൽ സുരക്ഷ അപകടത്തിലാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ എഫ് ബി ഐയും സീക്രട്ട് സര്‍വീസും യുഎസ് ഗാർഡ് അംഗങ്ങളെ പരിശോധന നടത്തുന്നുമെന്ന് ഫോർ സ്റ്റാർ ജനറൽ ഞായറാഴ്ച പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ജനുവരി 6 ന് ക്യാപിറ്റോളില്‍ നടത്തിയ കലാപത്തെത്തുടർന്ന്, അതിൽ ഉൾപ്പെട്ടവരിൽ ചിലർക്ക് സൈന്യവുമായി നിലവിലുള്ളതോ പഴയതോ ആയ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നീക്കം.
സൈനികരെ വാഷിംഗ്ടണിലെത്തുമ്പോൾ പരിശോധിക്കുന്നുണ്ടോയെന്ന് നാഷണൽ ഗാർഡ് ബ്യൂറോയുടെ തലവനായ ജനറൽ ഡാനിയൽ ഹോകാൻസണെയോട് ഞായറാഴ്ച സിബിഎസ് ന്യൂസ് ചോദിച്ചിരുന്നു. സീക്രട്ട് സർവീസുമായും എഫ്ബിഐയുമായും ഏകോപിപ്പിച്ച്, വരുന്ന എല്ലാ ഉദ്യോഗസ്ഥരെയും അവർ പരിശോധിക്കുന്നുണ്ടെന്ന് ഹൊകാൻസൺ പറഞ്ഞു.
വാഷിംഗ്ടണിന്റെ ഭൂരിഭാഗവും ഒരു യുദ്ധമേഖലയിലെ ഒരു കോട്ടയോട് സാമ്യമുള്ളതായിക്കഴിഞ്ഞു. ഡൗണ്‍ ടൗണ്‍ പ്രദേശം മിക്കതും അടച്ചു. സുരക്ഷാ വേലികളുടെ മുകളില്‍ റേസർ വയർ കൊണ്ട് ഭദ്രമാക്കി. 25,000 ത്തോളം ദേശീയ ഗാർഡ് സൈനികരെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ജനുവരി 6 ലെ കലാപം നിയമവാഴ്ചയ്ക്ക് വിരുദ്ധമാണെന്നും, സൈനികർ “രാജ്യത്തിന്റെ മൂല്യങ്ങളും ആശയങ്ങളും ഉൾക്കൊള്ളണമെന്നും” സൂചിപ്പിച്ച് എല്ലാ യുഎസ് സൈനികർക്കും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കത്തയച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply