Flash News

ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും

January 18, 2021 , ജൂബി വള്ളിക്കളം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐഎന്‍എഐ)യുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനുവരി 16, ശനിയാഴ്ച വെര്‍ച്ച്വല്‍ ആയിട്ടാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഐഎന്‍എഐ പ്രസിഡന്റ് ഡോ. ആനി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐഎന്‍എഐയുടെ മുന്‍ പ്രസിഡന്റായ റ്റിസി ഞാറവേലില്‍ മുഖ്യപ്രഭാഷകയായി ഹോളിഡേ സന്ദേശം നല്‍കി. നഴ്‌സിംഗിന്റെ വിവിധ മേഖലകളിലൂടെ തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഐഎന്‍എഐ പോലെയുള്ള സംഘടനകളിലൂടെ സാധിക്കുമെന്നും അതിനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയെ റ്റിസി ആഹ്വാനം ചെയ്തു.

2020 വര്‍ഷം നഴ്‌സുമാരുടെ വര്‍ഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചപ്പോള്‍ ഇത്രയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എങ്കിലും അവയെല്ലാം തരണം ചെയ്ത് ഈ മഹാമാരിയുടെ സമയത്തും നഴ്‌സുമാര്‍ സധൈര്യം മുന്നേറുകയാണ്. സ്‌നേഹം, കരുണ, സഹാനുഭൂതി, കഠിനാധ്വാനം തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ച് തീരുമാനത്തോടെ നഴ്‌സുമാര്‍ ഹീറോകളായി തീര്‍ന്നു എന്ന യാഥാര്‍ഥ്യം റ്റിസി ഓര്‍മ്മിപ്പിച്ചു. ഐഎന്‍എഐ സെക്രട്ടറി മേരി റജീന കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രസിഡന്റ് ഷിജി അലക്‌സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സിമി ജസ്റ്റോ ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. ബിനോയ് ജോര്‍ജ്, സെക്രട്ടറി ഡോ. റജീന ഫ്രാന്‍സീസ്, ട്രഷറര്‍ ഡോ. സൂസന്‍ മാത്യു എന്നിവരടങ്ങിയ ടീം സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷത്തെ ഇലക്ഷന്‍ കമ്മീഷണറും അഡ്‌വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സനുമായ ബീന വള്ളിക്കളം ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് ഷിജി അലക്‌സ് ഏവരേയും അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇന്ത്യന്‍ നേഴ്‌സുമാരുടെ നാഷനല്‍ സംഘടനയായ നൈനയുടെ എക്‌സിക്യൂട്ട് കമ്മറ്റിയുടെ സാന്നിധ്യം സമ്മേളനത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. നാഷനല്‍ പ്രസിഡന്റ് ഡോ. ലിഡിയ ആല്‍ബുക്കര്‍ക്ക്, എക്‌സി. വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേല്‍, വൈസ് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ്, ട്രഷറര്‍ ടാര ഷാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഐഎന്‍എഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ സിബി സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. ജൂബി വള്ളിക്കളം എംസി ആയി മീറ്റിംഗ് നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top