Flash News

മൂന്നു മാസം ഒഹെയര്‍ വിമാനത്താവളത്തില്‍ മാസ്ക്ക് ധരിച്ചു ഒളിച്ചു കഴിഞ്ഞ ആള്‍ അറസ്റ്റില്‍

January 18, 2021 , പി.പി. ചെറിയാന്‍

ഷിക്കാഗോ: ഒഹെയര്‍ വിമാന താവളത്തില്‍ കോവിഡ്19നെ പേടിച്ചു മൂന്നു മാസം മാസ്ക്ക് ധരിച്ചു ഒളിച്ച് താമസിച്ച ആദിത്യ സിംഗി (36)നെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 17 ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജനുവരി 16ന് സംശയാസ്പദമായ രീതിയില്‍ കണ്ടുമുട്ടിയ ആദിത്യ സിംഗിനോട് യുനൈറ്റഡ് എയര്‍ലൈന്‍ ജീവനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. മുഖത്തെ മാസ്ക്ക് മാറ്റിയശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന എയര്‍പോര്‍ട്ട് ഐഡി ബാഡ്ജാണ് സിംഗ് കാണിച്ചുകൊടുത്തത്. എന്നാല്‍ ഈ ഐഡി ഓപ്പറേഷന്‍ മാനേജര്‍ ഐഡിയുടെ ഒക്ടോബര്‍ 26 മുതല്‍ നഷ്ടപ്പെട്ടതായിരുന്നു.

ഒഹെയ്ര്‍ ഇന്റര്‍ നാഷനല്‍ രണ്ടാം ടെര്‍മിനലിലെ സുരക്ഷിത സ്ഥാനത്ത് മൂന്നു മാസമായി കഴിഞ്ഞിരുന്ന സിംഗിനെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയതായി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി കാതലിന്‍ ഹഗര്‍ട്ടി പറഞ്ഞു.  കാലിഫോര്‍ണിയായില്‍ ഇയാള്‍ക്കെതിരെ ഒരു കേസും നിലവിലില്ല.

കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സിംഗ് ഒക്ടോബര്‍ 19 നാണ് ഒഹെയര്‍ ഇന്റര്‍നാഷനല്‍ വിമാന താവളത്തില്‍ എത്തിച്ചേര്‍ന്നത്. ജനുവരി 16 വരെ ഇദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാനായില്ല. കോവിഡിനെ പേടിച്ചാണ് കാലിഫോര്‍ണിയായിലേക്ക് തിരിച്ചു പോകാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചതെന്ന് സിംഗ് പൊലീസിനെ അറിയിച്ചു. മറ്റു യാത്രക്കാരാണ് സിംഗിന് ആവശ്യമായ ഭക്ഷണം നല്‍കായിരുന്നത്. നിയന്ത്രിത മേഖലയിലേക്ക് കടന്നുകയറിയ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top