ചിക്കാഗോ: മലയാളി കുടുംബങ്ങളിലെ, പ്രത്യേകിച്ച് പ്രവാസത്തിലായിരിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരിക്കുന്നതിലൂടെ, ഊഷ്മളമായ ബന്ധങ്ങള്‍ സാധ്യമാക്കുന്നതിനായി ആരംഭിച്ച, എംപാഷ ഗ്ലോബല്‍ എന്ന സംഘടനയുടെ എല്ലാ മാസവും സംഘടിപ്പിക്കുന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി, ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നാണ് ആര്യ ജയിച്ചത്.
വളരെ തിരക്കിനിടയിലും, മേയര്‍ ആര്യ ഈ പരിപാടിയില്‍ പങ്കെടുത്തതിന് സംഘാടകര്‍ നന്ദി പറഞ്ഞു. തനിക്ക് കുട്ടികളെ ഏറെ ഇഷ്ടമാണെന്നും, കുട്ടികളെ അറിയുന്ന ഒരു വ്യക്തിക്കു, ഒരു കുടുംബത്തിലെ എല്ലാ കാര്യവും അറിയാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബാലസംഘം പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടനവധി കുട്ടികളോട് ഇടപെടേണ്ടി വന്നിരുന്നുവെന്നും, കുട്ടികളുടെ അഭിപ്രായങ്ങള്‍ ഒട്ടനവധി കേള്‍ക്കാനിടവന്നതില്‍ നിന്നും, അവരുടെ അഭിപ്രായങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതില്‍ മനസ്സിലായത്, ഒരു കുട്ടി പത്താം ക്ലാസ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതില്‍ നിന്നും തുടങ്ങി, എന്തുടുക്കണം, എന്നു വരെ തീരുമാനിച്ച് ഒരു റോബോട്ടുകളെ പോലെ ആക്കാറുണ്ട്.
നമ്മുടെ കുടുബങ്ങളെ മാറ്റേണ്ടത് കുട്ടികളിലൂടെയാണ്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്യന്നതിലൂടെയാണ് മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, ഒപ്പം കുടുംബത്തിലെ എല്ലാവര്ക്കും അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകുമ്പോള്‍ അതു മികച്ച കുടുംബമാകും, ആര്യ പറഞ്ഞു.
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള മലയാളികള്‍ പങ്കെടുത്ത സൂം മീറ്റിംഗില്‍, ഡോ. അഡ്വ. തുഷാരാ ജയിംസ്, ഡോ. അജിമോള്‍ പുത്തന്‍പുര തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply