അന്തരിച്ച കെ വി വിജയദാസ് എം എല്‍ എയ്ക്ക് നിയമസഭയുടെ ആദരാഞ്ജലി

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച കോങ്ങാട് എം എല്‍ എ കെ.വി. വിജയദാസിന് നിയമസഭ ചൊവ്വാഴ്ച ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. ചൊവ്വാഴ്ച നടക്കാനിരുന്ന നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം നടന്നുകൊണ്ടിരിക്കെയാണ് എം എല്‍ യുടെ മ​ര​ണ​വാ​ര്‍​ത്ത അറിഞ്ഞത്. വി​ജ​യ​ദാ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​നും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പറഞ്ഞു. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജയദാസ് ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ത്യാ​ഗ​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ച​ വ്യക്തിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ്-19 ബാധിച്ച അദ്ദേഹം മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ഇന്ന് വൈകീട്ട് 7.45-ഓ​ടെ​യാ​ണ് മരണപ്പെടുന്നത്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ല​പ്പു​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. രാവിലെ എട്ട് മണി മുതല്‍ ഒന്‍പതു മണിവരെ വീ​ടി​ന​ടു​ത്തു​ള്ള എ​ല​പ്പു​ള്ളി ജി​യു​പി സ്കൂ​ളി​ലും ഒ​മ്പ​തു മണി മുതല്‍ പത്തു മണിവരെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വെച്ച് പതിനൊന്നു മണിയോടെ ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ ശവദാഹം നടക്കും.

Print Friendly, PDF & Email

Leave a Comment