ക​മ​ലാ ഹാ​രി​സ് സെ​ന​റ്റ് അം​ഗ​ത്വം രാ​ജി​വ​യ്ക്കും

ന്യു​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സ് ഇ​ന്ന് സെ​ന​റ്റ് അം​ഗ​ത്വം രാ​ജി​വ​യ്ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് സെ​ന​റ്റ് അം​ഗ​ത്വം രാ​ജി​വെ​യ്ക്കു​ന്ന​ത്. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ക​മ​ലാ ഹാ​രി​സ് ത​ന്നെ​യാ​കും സെ​ന​റ്റി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലി​രി​ക്കു​ക. ക​മ​ലാ രാ​ജി​ക്കാ​ര്യം കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സോ​മി​നെ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​മ​ല​യു​ടെ പ​ക​ര​ക്കാ​രെ നി​യോ​ഗി​ക്കാ​നു​ള​ള ന​ട​പ​ടി നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​ദ​വി​യി​ൽ നി​ന്ന് 2016 ലാ​ണ് ക​മ​ലാ ഹാ​രി​സ് സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2017 ജ​നു​വ​രി​യി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. 2022 വ​രെ​യാ​ണ് ക​മ​ലാ​ഹാ​രി​സി​ന്‍റെ സെ​ന​റ്റ് കാ​ലാ​വ​ധി. സ​മാ​മ​ഹ​മ​ബ​

 പി.​പി. ചെ​റി​യാ​ൻ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment