സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കും

ന്യൂഡൽഹി: അടുത്തുവരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധിനിധ്യം നല്‍കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് അതേക്കുറിച്ച് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉമ്മൻ ചാണ്ടിയായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ മേൽനോട്ട സമിതിയുടെ ചെയര്‍മാന്‍. വിവിധ സമിതികളെ ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി അവരുടെ ഡല്‍ഹിയിലുള്ള വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൂടിക്കാഴ്ചക്ക് ശേഷം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തിൽ തിരികെ എത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി പ്രതികരിക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള ജനകീയ തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കു രൂപം നൽകുമെന്ന് എ.കെ. ആന്റണി അറിയിച്ചു. മുഖ്യ മന്ത്രിയുടെ കാര്യം തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്നാണ് ഹൈക്കമാൻറ്റ് നിലപാട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment