Flash News

മറിയാമ്മ തോമസ് ഡാളസില്‍ നിര്യാതയായി

January 19, 2021 , ഷാജി രാമപുരം

ഡാളസ്: റാന്നി തീയാടിക്കൽ കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്‌കയിൽ സി.എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി 72) ജനുവരി 18 തിങ്കളാഴ്ച ഡാളസില്‍ നിര്യാതയായി. എഴുമറ്റൂർ കരോട്ട് കുടുംബാംഗമാണ്.

മക്കൾ: അമ്പിളി (ഹ്യുസ്റ്റൺ), അനിൽ, ആഷിലി (ഇരുവരും ഡാളസ്).

മരുമക്കൾ: വിനോദ്, സോണിയ, സജേഷ്.

സഹോദരിമാർ: കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂർ), ആനിയമ്മ (ന്യുയോർക്ക്), ജോളി (കല്ലൂപ്പാറ).

ഹ്യൂസ്റ്റൺ സെന്റ് തോമസ് കത്തീഡ്രൽ ഇടവകാംഗം ആയിരുന്ന പരേത പതിനഞ്ച് വർഷത്തോളം ഈസ്റ്റ് ഹ്യുസ്റ്റണ്‍ റീജണൽ മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (1627 E Shady Grove Rd, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്‌കാരം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയില്‍ (1413 E lrving Blvd, Irving,Tx 75060).

സംസ്കാര ചടങ്ങുകൾ https://youtu.be/y1Y20z1VyJ0 എന്ന യൂട്യൂബ് ലിങ്കിലൂടെ തത്സമയം കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സജേഷ് 972 809 0926


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top