മലങ്കര ഓർത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ. കെ.പി. ജോണി അന്തരിച്ചു

ഷിക്കാഗോ: തൃശ്ശൂര്‍ കണ്ണങ്ങാട്ട് വീട്ടിൽ പ്രൊഫ. കെ.പി. ജോണി (78) ജനുവരി 18 ഞായറാഴ്ച അന്തരിച്ചു. സംസ്കാരം പിന്നീട് തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ട സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ.

ഭാര്യ: മോളി ജോണി കോട്ടയം തിരുവഞ്ചൂർ വേങ്ങടത്തു കുടുംബംഗമാണ്.

മക്കൾ: ലിനു ഐസക്, ലിഷ വർഗീസ് (ചിക്കാഗോ)

മരുമക്കൾ: ജിബി ഐസക്, ജിജോ വർഗീസ് (ചിക്കാഗോ)

കൊച്ചുമക്കൾ ഐറീൻ, ആൻ, റെനിറ്റ, റയാൻ.

മലങ്കര ഓർത്തഡോക്സ്‌ സഭയിൽ വളരെ സജീവമായിരുന്ന ഇദ്ദേഹം സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം എന്ന പദവി വഹിച്ചു. ഒപ്പം സഭാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ 1981 മുതൽ 1998 വരെ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്നു സുൽത്താൻ ബത്തേരി, 1981 മുതൽ 1998 വരെ മദ്രാസ് ആൽഫ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായി 8 വർഷം തുടർന്നു. അതിനു മുമ്പ് സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സി.എം.സി വെല്ലൂർ, മഹാത്മാഗാന്ധി കോളേജ് മാഹി, കാരയ്ക്കൽ ഗവ.കോളേജ് എന്നിവിടങ്ങളിൽ ലക്ചററായിരുന്നു. കാലിക്കറ്റ് സര് വകലാശാലയുടെ രസതന്ത്ര ബോര് ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനും അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്നു.

ഓൾ കേരള പ്രിൻസിപ്പൽ കൗൺസിൽ, തമിഴ്നാട് പ്രിൻസിപ്പൽ അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റാണ്. മദ്രാസ് യൂണിവേഴ്സിറ്റി സെനറ്റിലും അംഗമായിരുന്നു. അഖിലേന്ത്യാ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഉപരിപഠനസമിതിയിലെ ദീർഘകാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

പ്രൊ കെ പി ജോണിയുടെ ആകസ്മിക വിയോഗത്തിൽ ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച വികാരി റവ ഫാദർ രാജു ദാനിയേൽ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജിജോ വര്‍ഗീസ് 847 922 9543

Print Friendly, PDF & Email

Related News

Leave a Comment