Flash News

യു എസ് ടി ഗ്ലോബൽ ഇനി യു എസ് ടി; പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; റീബ്രാൻഡിംഗ് കമ്പനിക്ക് പുതിയ കരുത്ത് പകർന്നു നൽകും

January 19, 2021 , പ്രസ് റിലീസ്

തിരുവനന്തപുരം, ജനുവരി 19, 2021: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ അതിൻ്റെ പേര് യു എസ് ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതുല്യരായ ആളുകൾ, ഇന്നൊവേഷൻ, ഊർജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുടങ്ങി കമ്പനിയുടെ പദവിയെ ആവർത്തിച്ചുറപ്പിക്കുന്ന മാറ്റങ്ങളാണ് റീബ്രാൻഡിങ്ങിലൂടെ കൊണ്ടുവരുന്നത്. ഇതോടെ, കരുത്തുറ്റ പേരും ലക്ഷ്യവും വിഷ്വൽ ഐഡൻ്റിറ്റിയുമാണ് കമ്പനിക്ക് കൈവരുന്നത്.

ഉപയോക്താക്കളുടെ നിരന്തരം വികസിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും, കാലികമായ അവസ്ഥയെ തരണം ചെയ്യാനും, ഭാവിയിലേക്ക് പരുവപ്പെടാനുമുള്ള നൂതനമായ പരിഹാരങ്ങളും വാഗ്ദാനങ്ങളുമാണ് റീബ്രാൻഡിങ്ങിൽ പ്രതിഫലിപ്പിക്കുന്നത്. ust.com എന്ന കമ്പനിയുടെ പുതിയ കോർപ്പറേറ്റ് വെബ്‌സൈറ്റ് ഈ പരിവർത്തനത്തെ വെളിപ്പെടുത്തുന്നു.

സുപ്രധാനമായ ഉപ-ബ്രാൻഡുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ഒരു ഏകീകൃത ബ്രാൻഡിന് കീഴിലാക്കുന്ന വിധത്തിലാണ് യു എസ് ടി എന്ന ആഗോള ബ്രാൻഡ് ഐഡന്റിറ്റി പ്രവർത്തിക്കുക. ലോകത്തെ ഏറ്റവും മികച്ച കമ്പനികൾക്ക്, അവരുടെ ഏറ്റവും വലിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് മുന്നേറാനുളള മാർഗദർശനമാണ് യു എസ് ടി നൽകുന്നത്.

ലോകത്തെ പ്രമുഖ ബ്രാൻഡുകളുമായി യോജിച്ചുള്ള പ്രവർത്തനമാണ് കമ്പനി നടത്തുന്നത്. ആഴവും പരപ്പുമുള്ള ഡൊമെയ്ൻ പരിജ്ഞാനവും ഓട്ടോമേഷൻ, അനുഭവ രൂപകൽപ്പന, ഡാറ്റ, ആർടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങളുമാണ് ഇതിൽ ചാലകശക്തിയാവുന്നത്. സാങ്കേതിക വിദ്യയെ ഉപയുക്തമാക്കി നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും ബിസ്നസ് പുനസ്ഥാപനത്തിനും യു എസ് ടി കമ്പനികളെ പ്രാപ്തരാക്കുന്നു. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനുള്ള സാങ്കേതികവിദ്യയുടെ കരുത്തിലാണ് കമ്പനി വിശ്വാസം അർപ്പിക്കുന്നത്. ബൗണ്ട്ലെസ് ഇംപാക്റ്റ് അഥവാ അതിരുകളില്ലാത്ത സ്വാധീനം എന്ന തീമിലാണ് പുതിയ ബ്രാൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള യത്നത്തിൽ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്.

ദീർഘകാല പങ്കാളിത്തമാണ് യു എസ് ടി വാഗ്ദാനം ചെയ്യുന്നത്. സുദൃഢമായ പങ്കാളിത്തത്തിലൂടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഊർജസ്വലതയും വേഗതയാർന്ന പ്രവർത്തനവും, കാലത്തിൻ്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന മാറ്റങ്ങളുമാണ് ഉറപ്പു നല്കുന്നത്. ഉപയോക്താക്കൾക്കൊപ്പമുള്ള ഈ യാത്രയിലുടനീളം വിനയം, മാനവികത, സമഗ്രത എന്നീ മൂല്യങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്.

ഡിജിറ്റൽ പരിവർത്തനത്തിലും നവീകരണത്തിലുമുള്ള യു എസ് ടി യുടെ നേതൃപദവിക്ക് കരുത്തുപകരുന്നതാണ് റീബ്രാൻഡിംഗ് എന്ന് യുഎസ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. “ജോലിയുടെ പരിധികൾ കവിഞ്ഞു പോവുന്ന തരത്തിൽ വ്യാപകമായ സ്വാധീനമാണ് ഞങ്ങൾ സൃഷ്ടിക്കുന്നത്. കസ്റ്റമേഴ്സിൻ്റെയും അന്തിമ ഉപയോക്താക്കളുടെയും സമൂഹത്തിൻ്റെയാകെയും ജീവിതമാണ് മെച്ചപ്പെടുത്തുന്നത്. അനുദിനം വികാസം പ്രാപിക്കുന്ന ഒരു ബിസ്നസ് ലാൻഡ്സ്കേപ്പിൽ മുൻ‌നിരയിൽ നിൽക്കുന്ന ഡിജിറ്റൽ പരിവർത്തന കമ്പനി എന്ന നിലയിൽ ഉപയോക്താക്കളുടെ ബിസ്നസിനെ‌ രൂപാന്തരപ്പെടുത്താനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും‌ സഹായിക്കുന്നു. മാറ്റത്തിൻ്റെ ഈ യുഗത്തിൽ പുതുമയും പങ്കാളിത്തവും ഊർജസ്വലതയും കൃത്യതയോടെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാൻ്റ്. അത് യു എസ് ടി യെ മുൻനിരയിൽത്തന്നെ നിർത്തുന്നു”- സുധീന്ദ്ര വ്യക്തമാക്കി.

കമ്പനിയുടെ തുടക്കം മുതൽ ഇങ്ങോട്ടുള്ള വളർച്ചയും വികാസവും പ്രതിഫലിപ്പിക്കാനുള്ള അഭിലാഷമാണ് റീബ്രാൻഡിംഗിൻ്റെ ഹൃദയഭാഗമെന്ന് യു എസ് ടി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലെസ്ലി ഷുൾസ് അഭിപ്രായപ്പെട്ടു. “ബ്രാൻഡിനെ നവീകരിക്കാനും കാര്യക്ഷമമാക്കാനും ലളിതവും സരളവും ആക്കാനുമുള്ള ശരിയായ സമയമാണിത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞും അവർക്കൊപ്പം നിലയുറപ്പിച്ചും ഞങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുകയാണ്. ഓരോ വെല്ലുവിളിയും അനന്യമാണ് എന്ന തിരിച്ചറിവോടെ, വ്യക്തിഗതമായും കൂട്ടായുമുള്ള പ്രവർത്തനത്തിലൂടെ ഉപയോക്താക്കളുടെ വീക്ഷണങ്ങളെ യഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്. യു എസ് ടി യിൽ, കസ്റ്റമേഴ്സിൻ്റെ യാത്ര എന്നത് ഞങ്ങളുടെ തന്നെ യാത്രയാണ് “- അവർ കൂട്ടിച്ചേർത്തു.

25 രാജ്യങ്ങളിലെ 35 ഓഫീസുകളിലായി 26,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. സാങ്കേതികവിദ്യയ്ക്കൊത്ത് ചുവടുമാറ്റാനുള്ള ഉപയോക്താക്കളുടെ പരിശ്രമത്തിൽ കമ്പനി ഭാഗഭാക്കാവുന്നു. മികച്ച മാറ്റങ്ങൾക്കൊപ്പം‌ ലാഭകരമായ വളർച്ച കൈവരിക്കുന്ന അത്യാധുനിക പരിഹാരങ്ങളാണ്‌ കമ്പനി രൂപകൽപ്പന ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top