Flash News

ശബരിമലയുടെ പേരിലും സംഘ്പരിവാര്‍ മുതലെടുക്കുന്നു: ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍

January 19, 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 21.55 കോടി രൂപ മുടക്കി ശബരിമല സന്നിധാനത്ത് നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമ്മിച്ചതാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ വിമര്‍ശിച്ചു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം മോഡി സർക്കാർ അവഗണിച്ചതായും അന്നദാന മണ്ഡപത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശബരിമല സന്നിധാനത്ത് ആധുനിക മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്‌ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5,000 തീർഥാടകർക്ക് അന്നദാനം നൽകാൻ കഴിയും, മന്ത്രി കുറിച്ചു.

അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്, മന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

ഫേസ്​ബുക്​ കുറിപ്പിന്റെ പൂർണരൂപം:

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമ്മിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5,000 തീർത്ഥാടകർക്ക് അന്നദാനം നൽകാൻ കഴിയും.

അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.

പിണറായി വിജയൻ സർക്കാർ യാഥാർത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തി​േൻറതെന്ന് ഗീർവാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓർമ്മിപ്പിക്കാം. ‘ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
– കടകംപള്ളി സുരേന്ദ്രൻ

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top