ബെംഗളൂരു: ജനുവരി 27 ന് രാവിലെ വി കെ ശശികലയെ ബെംഗളൂരു ജയിലിൽ നിന്ന് മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ജയിൽ ഉദ്യോഗസ്ഥരുടെ ഒരു പ്രസ്താവന ഉദ്ധരിച്ച് അഭിഭാഷകൻ തീയതി പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയുടെ സഹായി വി കെ ശശികലയ്ക്ക് അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും പത്തു കോടി രൂപ പിഴയും ചുമത്തിയിരുന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്ന വിവരം ശശികലയുടെ അഭിഭാഷകൻ തന്നെയാണ് അറിയിച്ചത്. സുപ്രീം കോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27ന് ശശികലക്ക് ജയിൽ മോചിതയാകാമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
തുടർന്ന് പിഴയടക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകിയതോടെ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സമർപ്പിച്ചു. ഇതിന് പിന്നാലെ ശശികല ജനുവരിയിൽ തന്നെ ജയിൽ മോചിതയാകുമെന്ന വാർത്തകളും പുറത്തുവന്നു. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശികലയുടെ ജയിൽ മോചനം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply