ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന കർഷകരുടെ പണിമുടക്കിനെക്കുറിച്ച് പത്താം വട്ട ചർച്ചയ്ക്ക് മുന്നോടിയായി ആർഎസ്എസ് മധ്യസ്ഥത വഹിക്കുന്നു. ഈ തീരുമാനം ശരിക്കും ഒരു മധ്യസ്ഥ ശ്രമമാണോ അതോ സർക്കാരിനു സൗഹാര്‍ദ്ദപരമായ മുന്നറിയിപ്പാണോ അതോ സമരം പൊളിക്കാനോ എന്ന് കണ്ടറിയണം. പരിഹാര സൂത്രവാക്യങ്ങളില്ലാതെയാണ് പത്താം ഘട്ട ചർച്ചകൾ നടക്കാന്‍ പോകുന്നത്. നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെ പലരും പറയുന്നു. ഇന്നത്തെ ചർച്ചയിൽ കർഷക സംഘടനകൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ആർഎസ്എസ് പരസ്യമായി നിലപാടറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു രാജ്യത്ത് ഇത്രയും കാലം സമരം തുടരുന്നത് ശരിയായ മാർഗമല്ലെന്നാണ് ആർഎസ്എസ് പരസ്യമായി പ്രസ്താവിച്ചത്. അതുകൊണ്ട് ഈ സമരം എങ്ങിനെയും അവസാനിപ്പിക്കണം. അതിനായി ഇരുപക്ഷവും ഒരു ഒത്തുതീര്പ്പിലേക്കെത്തണം എന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എന്ത് ഒത്തുതീര്‍പ്പ് വേണമെന്ന് ആര്‍എസ്എസ് പറയുന്നില്ല.
എന്തായാലും ഇത് സര്‍ക്കാരിനും കൂടിയുള്ള ഉപദേശമായി കണക്കാക്കാം. സര്‍ക്കാരിന്റെ നയങ്ങളെ ഒരുവിധം പിന്തുണയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി സംസാരിച്ചിരിക്കുന്നത്. പക്ഷേ, സുരേഷ് ജോഷി അത് പറയുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന സൂചനയും നല്‍കുന്നുണ്ട്.
എന്താണ് കൂടുതല്‍ ചെയ്യാന്‍ കഴിയുക എന്ന കാര്യം സര്‍ക്കാരും ആലോചിക്കണം എന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന പിടിവാശി കര്‍ഷക സംഘടനകള്‍ കാണിക്കരുതെന്നും ആര്‍എസ്എസ് പറയുന്നുണ്ട്.
രാജ്യത്ത് ഈ കര്‍ഷക നിയമങ്ങളെ സംബന്ധിച്ച് പൊതുവായി ഒരു സമവായം ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട് സംസ്ഥാനങ്ങളിലൊക്കെ ഇതിനെ അനുകൂലിക്കുന്ന ഒരു നിലപാടാണ് കൂടുതലായി കാണുന്നത്. അതുകൊണ്ട ഇരുപക്ഷവും ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലേക്കെത്തണം. ഒരു രാജ്യത്തും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിലേക്ക് പോകാറില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply