Flash News

എസ് വി പ്രദീപിന്റെ മരണം; അസാധാരണമായ ഒന്നും തന്നെയില്ലെന്ന് അന്വേഷണ സംഘം

January 20, 2021

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടത്തിൽ അസാധാരണമായ ഒന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഇരുചക്രവാഹനത്തിൽ വന്നയാള്‍ ഇടിച്ചിട്ടു എന്ന ആരോപണം അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചയാളെ കണ്ടെത്താൻ പൊലീസ് പരസ്യം നൽകും. കണ്ടെത്തിയാൽ അന്തിമ റിപ്പോർട് തയ്യാറാക്കും. ടിപ്പർ ഡ്രൈവർ ജോയിക്കു പിന്നിൽ ഗൂഢാലോചനയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ഫോർട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 14നാണ് തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപ് മരണപ്പെട്ടത്. കാരക്കാ മണ്ഡപത്തിൽ വെച്ചാണ് അപകടം നടന്നത്. പ്രദീപിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. തുടർന്നാണ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top