Flash News

ഡെലവെയറിനോട് വികാര നിര്‍ഭരമായി യാത്ര പറഞ്ഞു ബൈഡന്‍ വാഷിംഗ്ടണിലേക്ക്

January 20, 2021 , പി.പി. ചെറിയാന്‍

ഡെലവെയര്‍: തന്നെ സ്‌നേഹിച്ച, തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്ന ഡെലവെയര്‍ സംസ്ഥാനത്തെ ജനത്തോടു വികാരാധീനനായി യാത്ര പറഞ്ഞ്, വാഷിങ്ടനിലേക്കു ബൈഡന്‍ യാത്രയായി. അദ്ദേഹം ഇന്നു പ്രസിഡന്റായി ചുമതലയേല്ക്കും. പ്രഥമ വനിത ഡോ. ജില്‍ ബൈഡനുമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രസംഗം കേട്ടു നിന്നവരെയും ഈറനണിയിച്ചു.

കുടുംബങ്ങളില്‍ ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍, ഞങ്ങളില്‍ പ്രകടമാകുന്ന സ്വഭാവ ശ്രേഷ്ഠത, ഇതെല്ലാം രൂപപ്പെട്ടത് ഡെലവയറില്‍ നിന്നുമാണെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനം കൊള്ളുന്നതായി ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ 36 വര്‍ഷം തുടര്‍ച്ചയായി യുഎസ് സെനറ്ററായി എന്നെ തിരഞ്ഞെടുത്ത ഡെലവയറില്‍ നിന്നും ഞങ്ങള്‍ വാഷിങ്ടണിലേക്ക് പോകുമ്പോള്‍ ഒരു സ്വകാര്യ ദുഃഖം ഞങ്ങളുടെ മനസ്സില്‍ ഇന്നും തളംകെട്ടി കിടക്കുന്നുണ്ട്. ഡെലവെയര്‍ അറ്റോര്‍ണി ജനറലായിരുന്ന ഞങ്ങളുടെ മകന്‍ ബ്യു ബൈഡന്‍ ഞങ്ങളോടൊപ്പമില്ല. 2015 ല്‍ മസ്തിഷ്ക്ക അര്‍ബുദത്തെ തുടര്‍ന്ന് ബ്യു ബൈഡന്‍ വിട പറയുകയായിരുന്നു.

ബറാക്ക് ഒബാമ പ്രസിഡന്റും, ഞാന്‍ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്ഥാനമേല്‍ക്കാന്‍ വാഷിങ്ടനിലേക്ക് ഒരു മിച്ചു പുറപ്പെട്ടത് ട്രെയ്‌നിലായിരുന്നുവെന്നും എന്നാല്‍ ആ കീഴ്‌വഴക്കം സുരക്ഷ സംവിധാനം കര്‍ശനമാക്കിയതിനാല്‍ സാധ്യമല്ലെന്നും ബൈഡന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top