ടീനെക്ക് (ന്യൂജേഴ്സി): പന്തളം നിലവറയ്യത്തു ശങ്കരത്തിൽ പരേതനായ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു (ബേബി 76) ടീനെക്കിൽ നിര്യാതനായി. റേച്ചൽ മാത്യു (ലില്ലി) ആണ് ഭാര്യ. ജസ്റ്റിൻ മാത്യു, ജൂലി മാത്യു എന്നിവർ മക്കളും, റൂബി മാത്യു, സിജു മാത്യു എന്നിവർ മരുമക്കളും ആണ്.
പരേതന്റെ വ്യൂവിംഗ് സർവ്വീസ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:00 PM മുതൽ 9 :00 PM വരെ VOLK LEBER FUNERAL HOME-ൽ വച്ച് നടത്തപ്പെടും (789 Teaneck Road , Teaneck , NJ 07666).
സംസ്ക്കാര ചടങ്ങുകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9 :00 AM മുതൽ 10 :00 AM വരെ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് (497 Godwin Avenue, Midland Park, NJ 07432 ) ഇടവക വികാരി റവ. ഫാ. ബാബു കെ മാത്യുവിന്റെ നേതൃത്വത്തിലും, മറ്റ് വൈദീകരുടെ സഹകരണത്തിലും നടക്കും. തുടർന്ന് മൃതദേഹം ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്കിൽ (234 Paramus Road ,Paramus , NJ 07652) സംസ്കരിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply