വാഷിംഗ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന് സത്യപ്രതിജ്ഞ ചെയ്ത് നിമിഷങ്ങൾക്കകം ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർക്ക് മേൽ ചൈന ഉപരോധം ഏർപ്പെടുത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മന്ത്രാലയം പറഞ്ഞ 28 പേരിൽ ഉൾപ്പെടുന്നു. മൈക്ക് പോംപിയോയും സംഘവും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗുരുതരമായി ഇടപെടുകയും ചൈനയുടെ താൽപ്പര്യങ്ങൾക്ക് തുരങ്കം വയ്ക്കുകയും ചൈനീസ് ജനതയെ വ്രണപ്പെടുത്തുകയും ചൈന-യുഎസ് ബന്ധത്തെ ഗുരുതരമായി തകർക്കുകയും ചെയ്ത നിരവധി ഭ്രാന്തൻ നീക്കങ്ങൾ ആസൂത്രണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൺ എന്നിവരും വിലക്ക് ഏർപെടുത്തപ്പെട്ടവരിൽ പെടും. ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടം നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ടിബറ്റ്, തായ്വാന്, ഹോങ്കോംഗ്, ദക്ഷിണ ചൈന കടൽ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടൽ ആരോപിച്ചായിരുന്നു നടപടി ഉണ്ടായത്.
ചൈന, ഹോങ്കോംഗ്, മക്കാവോ എന്നീ രാജ്യങ്ങളിൽ ഇവരും ഇവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അവരുമായും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ചൈനയുമായി ബിസിനസ്സ് നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറ്റ് ഹൗസില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് ബീജിംഗിനെതിരെ താരിഫ് യുദ്ധങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ചൈനീസ്-യുഎസ് ബന്ധം കുത്തനെ ഇടിഞ്ഞത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply