വാഷിംഗ്ടൺ: ഒരു ദശകത്തിനിടെ ഇതാദ്യമായി കോൺഗ്രസിന്റെയും സെനറ്റിന്റേയും നിയന്ത്രണം ഡമോക്രാറ്റുകള്ക്കായി. വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്ന് പുതിയ അംഗങ്ങളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചപ്പോഴാണ് യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ ഏറ്റെടുത്തത്.
പ്രസിഡന്റ് ജോ ബൈഡന് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഡമോക്രാറ്റുകളായ റാഫേൽ വാർനോക്കും ജോർജിയയിലെ ജോൺ ഒസ്സോഫും കാലിഫോർണിയയിലെ അലക്സ് പാഡില്ലയും സെനറ്റ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തു.
51കാരനും ബാപ്റ്റിസ്റ്റ് പ്രാസംഗികനുമായ റാഫേല്‍ വാര്‍നോക്ക് ജോർജിയയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ കറുത്ത സെനറ്ററാണ്. കൊല്ലപ്പെട്ട പൗരാവകാശ നേതാവ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഒരിക്കൽ പ്രസംഗിച്ച അറ്റ്ലാന്റയില്‍ നിന്നുള്ള സെനറ്റര്‍.
1973 ൽ 30-ാം വയസ്സിൽ അധികാരമേറ്റ ബൈഡന് ശേഷം സെനറ്റിൽ സത്യപ്രതിജ്ഞ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററാണ് 33 കാരനായ ജോണ്‍ ഒസ്സോഫ്.
47 കാരനായ അലക്സ് പാഡില്ല 2015 മുതൽ കാലിഫോർണിയ സ്റ്റേറ്റ് സെക്രട്ടറിയാണ്. മുമ്പ് സ്റ്റേറ്റ് സെനറ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിൽ ഏഴ് വർഷത്തോളം സേവനം ചെയ്തു.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജി വെച്ച കമലാ ഹാരിസിന്റെ സെനറ്റ് സീറ്റ് നികത്താൻ കാലിഫോർണിയയിലെ ആദ്യത്തെ ലാറ്റിനോ സെനറ്ററായ പാഡിലയെ തിങ്കളാഴ്ച നിയമിച്ചു. ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകൾക്കിടയിലും കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച ഒരു രാജ്യത്തിന് പുതിയ ആശ്വാസ തരംഗങ്ങൾ ഉൾക്കൊള്ളുന്ന നയങ്ങൾ പിന്തുടരാൻ മൂന്ന് ഡമോക്രാറ്റുകള്‍ ബൈഡന് നേട്ടമാണ്.
പുതിയ ക്രമീകരണം ഡമോക്രാറ്റിക് സെനറ്റർ ചക് ഷുമറിനെ ഭൂരിപക്ഷ നേതാവാക്കി. റിപ്പബ്ലിക്കൻ മിച്ച് മക്ക്കോണലിനെ ന്യൂനപക്ഷ നേതാവായി തരംതാഴ്ത്തി.
ബുധനാഴ്ച വൈകിട്ട്, നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി അവിൽ ഹെയ്ൻസിനെ സെനറ്റ് അംഗീകരിച്ചു. ബൈഡന് നാമനിര്‍ദ്ദേശം ചെയ്തവരില്‍ അംഗീകാരം നേടിയ ആദ്യ വ്യക്തിയാണ് അദ്ദേഹം.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ നടത്താനും പുതിയ സെനറ്റ് തയ്യാറായിട്ടുണ്ട്. ഡമോക്രാറ്റുകൾക്കും ജനപ്രതിനിധിസഭയിൽ 221-211 ഭൂരിപക്ഷം ഉണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply