കടലില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിക്കായുള്ള അന്വേഷണം നിര്‍ത്തി

കാലിഫോര്‍ണിയ: സാന്‍ മാറ്റിയൊ കൗണ്ടിയിലെ കൊവല്‍ റാഞ്ച് സ്റ്റേറ്റ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 12 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി. ഏഴാം ഗ്രേഡ് വിദ്യാര്‍ഥിയായ അരുണെ പ്രുതി പിതാവിനും സഹോദരനുമൊപ്പമാണ് ബീച്ചില്‍ എത്തിയത്. ബീച്ചിലെ അപകട സ്ഥിതി മനസ്സിലാക്കാതെയാണ് മൂവരും കുളിക്കാനിറങ്ങിയത്.

മൂന്നു പേരെയും തിരമാലകള്‍ കൊണ്ടു പോയെങ്കിലും നീന്താനറിയാവുന്ന പിതാവ് തരുണ്‍ ഇളയ മകനെ (8 വയസ്സ്) രക്ഷിച്ചെങ്കിലും അരുണെയെ രക്ഷിക്കാനായില്ല. ജനുവരി 18 നായിരുന്നു സംഭവം. രണ്ടു ദിവസം ഹെലികോപ്റ്ററും, ബോട്ടും ഉപയോഗിച്ചു കുട്ടിയെ തിരഞ്ഞെങ്കിലും ജനുവരി 19 ന് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കോസ്റ്റല്‍ ഗാര്‍ഡ് പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പിതാവ് അഭ്യര്‍ഥിച്ചു. അന്വേഷണം അവസാനിപ്പിക്കുക എന്നതു വളരെ ദുഃഖകരമാണെങ്കിലും, സൂചനകള്‍ ലഭിച്ചാല്‍ അന്വേഷണം പുനഃരാരംഭിക്കുമെന്നും കോസ്റ്റര്‍ ഗാര്‍ഡ് അംഗം വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment