മുംബൈ: പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ 5 തൊഴിലാളികൾ മരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മഞ്ജരി പരിസരത്ത് അഞ്ച് നിലകളുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2:45ഓടെ തീപിടുത്തമുണ്ടായത്. മരിച്ചവരെല്ലാം കരാർ തൊഴിലാളികളാണ്. മൃതദേഹങ്ങൾ മുകളിലത്തെ നിലയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തു. ഒൻപത് പേരെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍ സ്മരിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്ളാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മാണം പുരോഗിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടായത് കോവിഡ് വാക്സിന് നിര്‍മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാല്‍, കോവിഷീല്‍ഡ് വാക്സിന് നിര്‍മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം.
അഗ്നിരക്ഷാ സേനയുടെ പത്തോളം യൂണിറ്റുകള്‍ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
“വൈകുന്നേരം 4.30 ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി ചീഫ് ഫയർ ഓഫീസർ പ്രശാന്ത് റാൻപൈസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫർണിച്ചർ, വയറിംഗ്, ക്യാബിനുകൾ എന്നിവ നീക്കം ചെയ്തു. തീ പടർന്ന നിലകളിൽ വലിയ യന്ത്രങ്ങളോ ഉപകരണങ്ങളോ സൂക്ഷിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply