Flash News

സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്ചര്യപ്പെടുന്നതായി അമിത് ഷാ

January 21, 2021

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനെ ലോകം ആശ്ചര്യത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ വൈറസിന്റെ വ്യാപനം ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വി (v) ആകൃതിയിലുള്ള തിരിച്ചുവരവിനെ ലോകം അത്ഭുതത്തോടെയാണ് നോക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ യജ്‌ഞം വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എല്ലാവരും വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞാൽ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും അമിത് ഷാ വ്യക്‌തമാക്കി. ഗുജറാത്തിലെ ഷിലാജിലുള്ള പുതിയ നാലുവരി മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്‌ഥാന സൗകര്യ വികസനത്തിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണ്. രാജ്യത്തെ അടിസ്‌ഥാന സൗകര്യമേഖലയിൽ എൻഡിഎ അധികാരത്തിൽ എത്തുന്നതിന് മുൻപുള്ള 20 വർഷക്കാലം ഉണ്ടായതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ മോദിയുടെ ഭരണത്തിന് കീഴിൽ നടന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top