അക്കേഷ്യ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഷമീർ മരക്കാർ, സെക്രട്ടറി രാഹുൽ

പാലക്കാട്: സിസിടിവി ക്യാമറകളും അനുബന്ധ സെക്യൂരിറ്റി ഉപകരണങ്ങളും സ്ഥാപിക്കുന്നവരുടെ കൂട്ടായ്മയായ അക്കേഷ്യ പാലക്കാട് ജില്ലാ ഘടകത്തിന് പുതിയ ഭാരവാഹികൾ. ജില്ലാ പ്രസിഡണ്ടായി വീണ്ടും ഷമീർ മരക്കാരെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി രാഹുലിനെയും ട്രഷററായി മുഹമ്മദ് ഹക്കീമിനെയും ജനറൽബോഡി തിരഞ്ഞെടുത്തു. ജില്ലാ വ്യാപാരഭവനിൽ വച്ച് നടന്ന ജനറൽബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. എ എസ് പി പ്രശോഭ് മുഖ്യപ്രഭാഷണം നടത്തി. ഏറെ ആരോഗ്യകരമായ ചർച്ചകളും റിപ്പോർട്ട് അവതരണങ്ങളും നടത്തി.

ഇന്ത്യയിൽ തന്നെ ആദ്യമായി അക്കേഷ്യ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ജനമൈത്രി പോലീസ് എന്നിവർ ചേർന്നു സമയോചിതമായി നടപ്പിലാക്കനുള്ള സിസിടിവി ക്യാമറ കർമ്മപദ്ധതിക്ക് പാലക്കാട്‌ തുടക്കം കുറച്ചു. യോഗത്തിൽ വെച്ച് മറ്റു ഭാരവാഹികളെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട്മാരായി സലാം, റഷാദ് പുതുനഗരം എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി നൗഷാദ്, സത്യനാഥ് എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ഷെയ്ഖ് ചിന്നാവ, അബ്ദുറഹ്മാൻ, അൻവർ, രാജേഷ്, സനൂപ്, ജുനൈസ്, ശിഹാബ്, ഹംസ എസ് എൻ എന്നിവരെയും യോഗത്തിൽവെച്ച് തെരഞ്ഞെടുത്തു
ജില്ലാ പ്രസിഡണ്ട് ഷമീർ മരക്കാർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശൈഖ് ചിനാവ സ്വാഗതവും ട്രഷറർ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment