Flash News

പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

January 21, 2021

ന്യൂ​ഡ​ൽ​ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദ് ചെയ്യുന്നതുവരെ തങ്ങളുടെ സമരം തുടരുമെന്ന് കേന്ദ്രത്തിന് താക്കീതു നല്‍കി കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ താത്ക്കാലികമായി (ഒന്നര വര്‍ഷത്തേക്ക്) ‘മരവിപ്പിക്കാമെന്ന’ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. വി​വാ​ദ നി​യ​മ​ങ്ങ​ൾ‌ മൂ​ന്നും പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന നിലപാടിൽ തന്നെയാണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. മുന്‍ നിശ്ചയിച്ച പ്രകാരം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സി​ങ്കു അ​തി​ർ​ത്തി​യി​ൽ നടന്ന സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഈ തീ​രു​മാ​നം. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ നി​യ​മം വേ​ണ​മെ​ന്നും കർഷകരുടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സിങ്കു അതിർത്തിയിൽ നടക്കുന്ന കർഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് അവര്‍ നിലപാട് അറിയിച്ചത്. മൂന്ന് കാർഷിക നിയമങ്ങളും പൂർണ്ണമായും റദ്ദാക്കണമെന്നും, ഉൽ‌പ്പന്നങ്ങൾ‌ക്ക് താങ്ങുവില ഉറപ്പുനൽകുന്ന ഒരു പുതിയ നിയമം ഞങ്ങൾക്ക് ആവശ്യമാണെന്നും കർഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ക​ഴി​ഞ്ഞ ദി​വ​സം കർഷകരുമായി സർക്കാർ നടത്തിയ പത്താം തവണത്തെ ച​ർ​ച്ച​യി​ലാ​ണ് 18 മാ​സം വ​രെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന നിർദേശം സ​ർ​ക്കാ​ർ മുന്നോട്ടു വെക്കുന്നത്. എ​ന്നാ​ൽ ഇ​തി​നോ​ട് ഉ​ട​നെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

കാ​ർ​ഷി​ക​രം​ഗ​ത്തെ വി​ഷ​യ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കുമെന്നും, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തുമെന്നും, സ​മി​തിയുടെ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തു​വ​രെ ഒ​ന്ന​ര വ​ർ​ഷം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കില്ലെന്നുമായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. സ​മി​തി​ മുന്നോട്ടു വെക്കുന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെന്നും, ഒപ്പം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​മെ​ന്നു​മാ​ണ് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കിയിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top