Flash News

ഇടിച്ചെറിയ ചാക്കോ ഹൂസ്റ്റണിൽ നിര്യാതനായി

January 22, 2021 , ജീമോൻ റാന്നി

ഹൂസ്റ്റൺ: കൊട്ടാരക്കര പുത്തൂർ പറങ്കിമാമൂട്ടിൽ പരേതരായ ഐ.ഇടിച്ചെറിയയുടെയും കുഞ്ഞമ്മ ഇടിച്ചെറിയയുടെയും മകൻ ഇടിച്ചെറിയ ചാക്കോ (കുഞ്ഞുമോൻ ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ സാറാമ്മ ചാക്കോ തീയാടിക്കൽ കുറ്റിക്കണ്ടത്തിൽ കുഴിവേലികാവുങ്കൽ കുടുംബാംഗമാണ്.

1974ൽ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസിൽ ജോലിയിൽ പ്രവേശിച്ച പരേതൻ ദീർഘവർഷങ്ങളായി അവിടെ ലീഡ് മാനേജറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഹൂസ്റ്റൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.

മക്കൾ: അലക്സ് ചാക്കോ, സൂസൻ ചാക്കോ (ഇരുവരും ഹൂസ്റ്റൺ)

മരുമക്കൾ : ബിയാങ്ക, ജേസൺ തോമസ് (ഇരുവരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ: ക്സാൻഡർ, ജൂഡ്, സേത്ത്. ഷാൻ

സഹോദരങ്ങൾ: പരേതനായ സി.ജോർജ്, ലിസി സ്കറിയ, മോളി തോമസ്, അമ്മിണി ലോനപ്പൻ, ഏബ്രഹാം ഇടിച്ചെറിയ (ബാബു- ഹൂസ്റ്റൺ), ഇടിച്ചെറിയ മാത്യു (അച്ചു- ഹൂസ്റ്റൺ).

പൊതുദർശനം : ജനുവരി 24 ന് ഞായറാഴ്ച വൈകുന്നേരം 5-7 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ( 1310, N Main St, Pearland, TX 77581).

സംസ്കാര ശുശ്രൂഷകൾ: ജനുവരി 25 ന് തികളാഴ്ച 2 മണിക്ക് (സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ( 1310, N Main St, Pearland, TX 77581) ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഇടിച്ചെറിയ മാത്യു (അച്ചു) 832 651 1591.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top