Flash News

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്

January 22, 2021 , പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍:ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ കോവിഡ് 19 വാക്‌സീന് റജിസ്റ്റര്‍ ചെയ്തവര്‍ക്കാവശ്യമായ ഡോസ് ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ. പി. ജോര്‍ജ് അറിയിച്ചു. 5850 ഡോസ് ഫൈസര്‍ വാക്‌സീന്‍ സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു.

വ്യാഴാഴ്ച റജിസ്റ്റര്‍ ചെയ്തവര്‍ക്കു അടുത്ത സപ്ലൈ വരുന്ന മുറയ്ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് വാക്‌സീന്‍ ലഭിക്കുന്നതിനുള്ള അറിയിപ്പ് കൗണ്ടിയില്‍ നിന്നും അയച്ചു തുടങ്ങിയിട്ടുണ്ട്.

5850 ഡോസ് ഫൈസര്‍ വാക്‌സീന്‍ ലഭിച്ചതില്‍ സന്തോഷവാനാണെന്നും അതു കൗണ്ടിയിലെ മുന്‍കൂട്ടി റജിസ്ട്രര്‍ ചെയ്തവര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുന്നതിന് അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ജഡ്ജി പറഞ്ഞു.

പ്രീ റജിസ്‌ട്രേഷനെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ കൗണ്ടി വാക്‌സീനേഷന്‍ ഹോട്ട് ലൈന്‍ 832 471 1373 നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top