തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം. ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ ഓരോ ജില്ലകളിലും മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഫെബ്രുവരി 1 മുതൽ 18വരെ നടക്കുന്ന അദാലത്തിൽ മന്ത്രിമാർ ബ്ലോക്ക് തലത്തിൽ ജനങ്ങളിൽനിന്ന് പരാതി കേൾക്കുന്നതാണ്. മുഖ്യമന്ത്രി അദാലത്തിൽ പങ്കെടുക്കില്ല. പരാതികൾ അതതു ദിവസം തന്നെ തീർപ്പാക്കുമെന്ന് ഉറപ്പാക്കാൻ 14 സെക്രട്ടറിമാരെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
മന്ത്രിമാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രതിപക്ഷവും വെറുതെയിരിക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു ‘കേരള യാത്രാ’ പരിപാടി സംഘടിപ്പിക്കുന്നതും ഇതേ സമയത്തു തന്നെ. കേരളയാത്ര ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 22ന് അവസാനിക്കും. ജില്ലാതല പരാതി പരിഹാര അദാലത്തുകൾ, പങ്കെടുക്കുന്ന മന്ത്രിമാരും ജില്ലയും തീയതിയും ഇങ്ങനെയാണ്.
തിരുവനന്തപുരം–കടകംപള്ളി സുരേന്ദ്രൻ (ഫെബ്രുവരി 8, 9, 10), കൊല്ലം– മെഴ്സിക്കുട്ടിയമ്മ, കെ.രാജു (ഫെബ്രുവരി 1, 2, 4), പത്തനംതിട്ട–കെ.രാജു, എ.സി.മൊയ്തീൻ (ഫെബ്രുവരി 15,16,18), ആലപ്പുഴ–ജി.സുധാകരൻ, ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ (ഫെബ്രുവരി 1, 2, 3), കോട്ടയം– പി.തിലോത്തമൻ, കെ.കൃഷ്ണൻകുട്ടി, കെ.ടി.ജലീൽ (ഫെബ്രുവരി 15,16,18), ഇടുക്കി–എം.എം.മണി, ഇ.ചന്ദ്രശേഖരൻ, സി.രവീന്ദ്രനാഥ്(15,16,18), എറണാകുളം–വി.എസ്.സുനിൽകുമാർ, ഇ.പി.ജയരാജൻ, ജി.സുധാകരൻ (ഫെബ്രുവരി 15, 16, 18), തൃശൂർ–എ.സി മൊയ്തീൻ, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ് (ഫെബ്രുവരി 1, 2, 4), പാലക്കാട്– എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, വി.എസ്.സുനിൽകുമാർ (ഫെബ്രുവരി 8, 9,11), മലപ്പുറം– കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ (ഫെബ്രുവരി 8, 9, 11), കോഴിക്കോട്–കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ (ഫെബ്രുവരി 1, 2, 3), വയനാട്–കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ (ഫെബ്രുവരി 15,16), കണ്ണൂർ–ഇ.പി.ജയരാജൻ, കെ.കെ.ശൈലജ (ഫെബ്രുവരി 1, 2, 4), കാസർകോട്– ഇ. ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ (ഫെബ്രുവരി 8, 9).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply