Flash News

തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി

January 22, 2021

ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ 28 സ്ഥലങ്ങളില്‍ വിവാദ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനും അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മിഷനറി സംഘടനയായ ‘ജീസസ് കോള്‍സ്’ എന്ന സ്ഥലവുമായി ബന്ധപ്പെട്ടും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.

തമിഴ്‌നാട്ടിലുടനീളം ക്രിസ്തുമതം പ്രസംഗിക്കുന്ന ഇവാഞ്ചലിസ്റ്റ് പോൾ ദിനകരൻ നടത്തുന്ന ‘ജീസസ് കോള്‍സ്’ ഉൾപ്പെടെ ദിനകരനുമായി ബന്ധപ്പെട്ട 28 സ്ഥലങ്ങളിൽ ബുധനാഴ്ച ആദായനികുതി റെയ്ഡ് നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടത്തി. റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പോള്‍ ദിനകരൻ്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന കരുണ ക്രിസ്ത്യൻ സ്കൂളിലും, ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള സ്ഥാപനങ്ങളിലുമാണ് ബുധനാഴ്ച രാവിലെ മുതൽ റെയ്ഡ് നടന്നുവരുന്നത്. നികുതി വെട്ടിപ്പിനു പുറമെ വിദേശത്തു നിന്ന് അനധികൃതമായി പണമിടപാട് നടത്തിയതായും റെയ്ഡിൽ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. പോള്‍ ദിനകരൻ ചാൻസലറായുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയിലും റെയ്ഡ് നടക്കുകയുണ്ടായി. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് ഉണ്ടാകും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ബീലിവേഴ്സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയ്ഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ സംഘമാണ് പോള്‍ ദിനകറിന്‍റെത്. പോള്‍ ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ 200 ഓളം ജീവനക്കാരാണ് പങ്കെടുത്ത് വരുന്നത്. പോൾ ദിനകരന്റെ സംഘടനയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം ലഭിച്ചുവെന്ന ആരോപണമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജീസസ് കോള്‍സിന്റെ അക്കൗണ്ടന്റുമാരെ ഓഫീസുകളിലേക്ക് വിളിച്ചു വരുത്തിയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചതെന്ന് വാർത്താ ചാനലായ പുതിയ തലമുറൈ റിപ്പോർട്ട് ചെയ്തത്.

ചെന്നൈ അഡയാറിലെ ദിനകറിന്റെ ഓഫീസിലും വീട്ടിലും ബുധനാഴ്ച എട്ടുമണിക്ക് തുടങ്ങിയ റെയിഡ് 48 മണിക്കൂറിലേറെ സമയം നീണ്ടു. പൊള്ളാച്ചി സ്വദേശിയായ ഡിജിഎസ് ദിനകരന്‍ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോൾസ്. 2008ല്‍ ദിനകരന്‍ മരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മകന്‍ പോള്‍ ദിനകരനാണ് ഇത് നടത്തുന്നത്. ദിനകരൻ മരിച്ചപ്പോൾ മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധിയും ജെ. ജയലളിതയും അദ്ദേഹത്തിന്റെ ആത്മീയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നതാണ്. സർവകലാശാല, കോളജുകള്‍, സ്കൂളുകൾ, ടി വി ചാനല്‍ അടക്കം വന്‍ ആസ്തിയാണ് പോൾ ദിനകരന്റെ ജീസസ് കോൾസി നു നിലവിൽ ഉള്ളത്.

നവംബറിൽ ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പതിനാലര കോടി രൂപയാണ് കണ്ടെത്തുന്നത്. സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്ന് ഏഴര കോടി രൂപ പിടിച്ചെടുക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്‍റെ പേരിൽ എത്തിയ നൂറ് കോടി രൂപയുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. എഫ്സിആർഎ നിയമത്തിന്‍റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപിച്ച് വന്നിരുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ ഭൂമികൾ വാങ്ങാനും, കോളേജ്, സ്കൂൾ, ആശുപത്രി എന്നിവ തുടങ്ങാനും കെട്ടിടങ്ങൾ നിർമ്മിക്കാനുമൊക്കെ നിയമങ്ങൾ ലംഘിച്ച് വക മാറ്റി ചിലവഴിക്കുകയായിരുന്നു.

അന്തരിച്ച ടെലിവാഞ്ചലിസ്റ്റ് ഡിജിഎസ് ദിനകരന്റെ മകനായ പോൾ ദിനകരന്‍ തമിഴ്‌നാട്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ അനുയായികളുണ്ട്. കൂടാതെ നിരവധി സംഘടനകൾ നടത്തുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top