Flash News

കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്

January 22, 2021

വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വൃദ്ധദമ്പതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവറായ പി മുസദ്ദിഖ് ആണ് മറ്റുള്ളവര്‍ക്ക് മാതൃകയായി ഈ പുണ്യപ്രവര്‍ത്തി ചെയ്തത്.

മണ്ണൂര്‍ മുര്‍ഷിദ മന്‍സിലില്‍ പി മുസദ്ദിഖിന്റെ വിവാഹ ദിവസമാണ് ഏറെ കൗതുകവും അതിലേറെ ആശ്ചര്യവുമുണ്ടാക്കിയ സംഭവം നടന്നത്. ആംബുലന്‍സ് ഡ്രൈവറായ മുസദ്ദിഖ് വിവാഹദിവസം വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ വന്നത്. കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രവര്‍ത്തകരാണ് ഫോണില്‍ ബന്ധപ്പെട്ടത്. വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിന്റെ താക്കോല്‍ ആവശ്യപ്പെട്ടാണ്
റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ വിളിച്ചത്. “മുസദ്ദിഖ് വിവാഹത്തിനായി ആറളത്തെ വധൂഗൃഹത്തില്‍ ആണെന്ന് മനസ്സിലാക്കിയതിനാല്‍ മറ്റൊരു ഡ്രൈവറെ കണ്ടെത്താനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ആംബുലന്‍സിന്റെ താക്കോല്‍ വീട്ടില്‍ വെച്ചിട്ടുണ്ടോ എന്നറിയാനാണ് വിളിച്ചത്. പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്ത മുസദ്ദിഖ് വിവാഹ വേഷത്തില്‍ തന്നെ ആംബുലന്‍സുമായി എത്തിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി,” റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി ഷുഹൈബ് കൊതേരി പറഞ്ഞു

“ആംബുലന്‍സ് രോഗിയുടെ അടുത്ത് എത്തിച്ച ശേഷം കല്യാണപന്തലിലേക്ക് മടങ്ങാം എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പക്ഷേ രോഗികളുടെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു ഡ്രൈവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല. കല്യാണത്തെക്കാള്‍ പ്രാധാന്യം ജീവനകാരുണ്യ പ്രവര്‍ത്തനത്തിന് തന്നെ,” മുസദ്ദിഖ് പറഞ്ഞു.

നിര്‍ധനരും കിടപ്പു രോഗികളുമായ വയോധികര്‍ക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം മുസദ്ദിഖ് വീണ്ടും വിവാഹപ്പന്തലില്‍ തിരിച്ചെത്തി. ആറളം സ്വദേശിനി സുഹാനയുമായുള്ള വിവാഹം മംഗളകരമായി നടക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top