Flash News

പട്ടികജാതിക്കാരുടെ മൃതദേഹത്തിനെതിരെയും അയിത്തം കല്പിച്ച് പുതൂര്‍ ഗ്രാമപഞ്ചായത്ത്

January 23, 2021

അട്ടപ്പാടി: സിപി‌ഐ ഭരിക്കുന്ന അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ ദളിതരുടെ മൃതദേഹത്തോട് അയിത്തം കല്പിച്ചെന്ന് ആരോപണം. അട്ടപ്പാടി പുതൂര്‍ ശ്മാശനത്തിലാണ് പട്ടികജാതി വിഭാഗക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ വിലക്കിയിരിക്കുന്നത്. പട്ടിക ജാതിക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം നടത്താന്‍ അനുവാദം നല്‍കിയ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ജാതി വിവേചനം അവസാനിപ്പിക്കാനുള്ള നടപടികള്‍ എടുത്തതുമില്ല.

ഇവിടെയുള്ള പട്ടികജാതിക്കാര്‍ വര്‍ഷങ്ങളായി ജാതിവിവേചനം അനുഭവിക്കുകയാണെന്ന് പറയുന്നു. മരണാനന്തരവും
അതിവരെ പിന്തുടരുകയാണ്. വനഭൂമിയിലായിരുന്നു പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയിരുന്നത്. വനംവകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം.

അട്ടപ്പാടിയിലെ ഉമ്മത്തുംപടിയില്‍ 7 മാസം മുമ്പ് മരിച്ച ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യമെത്തിയത് പുതൂര്‍ ആലമരം പൊതുശ്മശാനത്തിലായിരുന്നു. മേല്‍ജാതിക്കൂട്ടം സംസ്‌കാരത്തിന് സമ്മതിച്ചില്ല. ഒടുവില്‍ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കണ്ടെത്തിയ പരിഹാരം പുറമ്പോക്കില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കി. എന്നാല്‍, പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം നടത്തിയതിന് ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top