Flash News

സണ്ണിവെയ്ല്‍ സ്കൂള്‍ ട്രസ്റ്റി ബോര്‍ഡില്‍ ലീ മാത്യുവിന് നിയമനം

January 23, 2021 , പി.പി. ചെറിയാന്‍

സണ്ണിവെയ്ല്‍ : ഡാളസ് കൗണ്ടിയിലെ സണ്ണിവെയ്ല്‍ സ്കൂള്‍ ഡിസ്ട്രിക്ടിന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗമായി മലയാളിയായ ലീ മാത്യുവിന് നിയമനം ലഭിച്ചു. ആരോഗ്യ സം‌രക്ഷണ മേഖലയില്‍ പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലീ മാത്യുവിനെ ബോര്‍ഡ് അംഗമായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സൂപ്രണ്ട് ഡഗ് വില്യംസ് പറഞ്ഞു. മലയാളിയായ സജി ജോര്‍ജ്ജാണ് സണ്ണിവെയ്‌ല്‍ മേയര്‍.

കോവിഡ്-19നെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ ലീയുടെ സേവനം സ്കൂളിനു മുതല്‍ കൂട്ടായിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികളെ ആരോഗ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇവരുടെ സേവനം ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. നിയമനം ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് ലീ മാത്യു പറഞ്ഞു.

എല്ലാ വിഭാഗക്കാരെയും ഉള്‍കൊള്ളുന്നതിന് ട്രസ്റ്റി ബോര്‍ഡ് സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും ലീ പറഞ്ഞു. സണ്ണിവെയ്ല്‍ ബെയ്ലര്‍ സ്‌ക്കോട്ട് ആന്‍ഡ് വൈറ്റ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ലീ മാത്യു നഴ്സിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്.

സണ്ണിവെയ്ല്‍ പ്രാഥമിക സ്കൂള്‍ വിദ്യാര്‍ഥികളായ അമിലിയ, നഥനിയേല്‍, ഭര്‍ത്താവ് ജോണ്‍ എന്നിവരോടൊപ്പം സണ്ണിവെയ്ല്‍ സിറ്റിയിലാണ് താമസിക്കുന്നത്. ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ച് മുന്‍ ട്രസ്റ്റി ജോണ്‍ മാത്യു, ഗ്രേസിക്കുട്ടി ദമ്പതികളുടെ മകന്‍ ജോണിന്റെ ഭാര്യയാണ് ലീ മാത്യു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top