Flash News

അപെക്സ്‌ ബോഡി സാരഥികൾക്ക് ‌ സ്നേഹ സ്വീകരണമൊരുക്കി കൾച്ചറൽ ഫോറം

January 23, 2021 , മുനീഷ് അരിമണിച്ചോല

ഐ.സി.സി, ഐ സി ബി.എഫ് , ഐ.എസ്.സി , ഭാരവാഹികൾക്ക് കൾച്ചറൽ ഫോറം സംസ്ഥാന കമ്മറ്റി നൽകിയ സ്വീകരണം

ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് കൾച്ചറൽ ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കി. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റ അംഗങ്ങൾ എന്നിവർ കൾച്ചറൽ ഫോറം ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു . ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ സർവോന്മുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാൻ സംഘടനകൾക്ക് സാധിക്കണമെന്നും വിവിധ സംഘടനകളുടെ പ്രവർത്തനക്കൾക്ക് ശക്തി പകരാൻ കൾച്ചറൽ ഫോറം കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കലാ സാംസ്‌കാരിക സേവന രംഗങ്ങളിൽ പുതിയ ചുവടുകൾ വെക്കാനും മുഴുവൻ ആളുകൾക്കും ആശ്രയിക്കാൻ കഴിയുന്ന വിധം ഐ സി സി പ്രവർത്തനങ്ങൾ ജനകീയമാക്കുവാൻ ശ്രമിക്കുമെന്നും ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജൻ പറഞ്ഞു .

സമൂഹത്തിന്റെ നിരവധി അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും കൾച്ചറൽ ഫോറത്തിന്റെ പൂർണ്ണ പിന്തുണ ഇത്തരം സംരംഭങ്ങൾക്ക് നൽകണമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ ആവശ്യപ്പെട്ടു .

വരാനിരിക്കുന്ന ലോകകപ്പ് അടക്കം കായിക പ്രവർത്തനങ്ങളിൽ മുന്നേറുന്ന ഖത്തറിനോടൊപ്പം ഇന്ത്യൻ കമ്യൂണിറ്റിയെ അതിനു വേണ്ടി സജ്ജമാക്കുന്നതിനും വേണ്ട പരിശീലനവും പ്രവർത്തനങ്ങളും മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കുന്നതിന് മുൻപന്തിയിലുണ്ടാകുമെന്ന് ഐ എസ് സി പ്രസിഡന്റ് ഡോ :മോഹൻ തോമസ് പറഞ്ഞു .

ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഫ്‌സൽ അബ്ദുറഹിമാൻ , അനീഷ് ജോർജ്ജ് മാത്യു , സജീവ് സത്യശീലൻ ,ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് വി നായർ, സാബിത്ത് സഹീർ, ഐ എസ് സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സഫീർ റഹ്‌മാൻ, ഷെജി വലിയകത്ത്, ടി എസ് ശ്രീനിവാസ്, വർക്കി ബോബൻ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി എന്നിവർ സംസാരിച്ചു. കൾച്ചറൽ ഫോറം ഭാരവാഹികളായ ശശിധരപണിക്കർ, തോമസ് സക്കറിയ, മുഹമ്മദ് കുഞ്ഞി, ആബിദ സുബൈർ, റഷീദ് അഹമ്മദ്, മുഹമ്മദ് റാഫി, മജീദ് അലി, സുന്ദരൻ, അലവിക്കുട്ടി, റഷീദ് അലി, ചന്ദ്രമോഹൻ, താസീൻ അമീൻ എന്നിവർ ഭാരവാഹികളെ ഷാൾ അണിയിച്ചു, ഉപഹാരങ്ങൾ നൽകി.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, ഐ സി ബി എഫ് അപ്പ്രീസിയേഷൻ അവാർഡ് ജേതാവ് മുഹമ്മദ് കുഞ്ഞി ടികെ, ഐ സി ബി എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ് നേടിയ ശിഹാബ് വലിയകത്ത്, മീഡിയ ബ്രേവ് ഹാർട്ട് അവാർഡ് ജേതാവ് സിദ്ധീഖ് അലാവുദ്ധീൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് മീഡിയ വൺ ചാനൽ പുരസ്‌കാരം നേടിയ കൾച്ചറൽ ഫോറത്തിന് വേണ്ടി കമ്യൂണിറ്റി സർവീസ് സാരഥികൾ ആദരം ഏറ്റുവാങ്ങി.

ജനറൽ സെക്രട്ടറി മുനീഷ് എ സി സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ടി കെ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top