തിരുവനന്തപുരം: മദ്യം വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ തപാല്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് ആധാര്‍ കാര്‍ഡുകള്‍ തൂക്കി വിറ്റു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രദേശത്തെ സദാശിവന്റെ ആക്രിക്കടയിൽ കിലോക്കണക്കിന് ആക്രിക്കെട്ടുകളുടെ കൂട്ടത്തിൽ ആധാർ രേഖകളുടെ കെട്ടും കണ്ടെത്തുകയായിരുന്നു.
ആക്രിക്കടയിൽ ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് തപാല്‍ ജീവനക്കാരിയുടെ ഭർത്താവിന് മദ്യം വാങ്ങാൻ ചില്ലറ തികയാതെ വന്നപ്പോൾ ഭാര്യ നാട്ടുകാർക്ക് വിതരണം ചെയ്യാനായി കൊണ്ട് വെച്ചിരുന്ന തപാൽ ഉരുപ്പടികൾ ആക്രിക്കടയിൽ തൂക്കി വിറ്റു എന്ന് കണ്ടെത്തിയത്.
ആധാര്‍ കാര്‍ഡ് മാത്രമല്ല മേല്‍വിലാസക്കാര്‍ക്ക് വിതരണം ചെയ്യേണ്ട നിരവധി തപാല്‍ ഉരുപ്പടികളും (ബാങ്ക്, ഇൻഷുറൻസ് കമ്പനി രേഖകളും മറ്റും) ഇയാൾ മദ്യം വാങ്ങാൻ പണത്തിനായി വിറ്റു. സംഭവത്തിൽ പോലീസ് തപാൽ ജീവനക്കാരിക്കെതിരെയും ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
ആക്രിക്കട ഉടമ പേപ്പറുകൾ തരംതിരിക്കുന്നതിനിടെയാണ് കാർഡുകൾ കണ്ടത്. തുടർന്ന് വിവരം കാട്ടാക്കട പോലീസിൽ അറിയിക്കുകയായിരുന്നു. കരംകുളത്ത് ഭാഗത്ത് വിതരണം ചെയ്യാനുള്ള രേഖകളാണ് തപാൽ ഉരുപ്പടികളെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തുമ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾ ആക്രിക്കടയിൽ വിറ്റതെന്ന് തപാല്‍ ജീവനക്കാരിയായ ഭാര്യ പോലീസിനോട് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply