Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ജോ ബൈഡനെ സഖാവാക്കുന്നവർക്ക്: കൃഷ്ണരാജ് മോഹനൻ, ന്യൂയോർക്ക്

January 23, 2021

അമിതാവേശം കാണിച്ചു മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന അമേരിക്കൻ സഖാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ്. സഖാക്കളേ… നിയമം ഇപ്പോഴും പഴയതു തന്നെ. വിസയും, പച്ച കാർഡും, പൗരത്വവും ഒക്കെ കിട്ടണമെങ്കിൽ കമ്മ്യൂണിസവുമായി പുലബന്ധമില്ലെന്നു പല തവണ എഴുതി ഒപ്പിട്ടു കൊടുക്കുക തന്നെ വേണം. ബൈഡൻ ജയിച്ചത് കൊണ്ട് ഇതൊക്കെ മാറി എന്ന് കരുതല്ലേ, നിങ്ങൾക്കു പറ്റുമെങ്കിൽ ഇതൊഴിവാക്കാൻ വിജയേട്ടനെ കൊണ്ടൊരു അപേക്ഷ കൊടുപ്പിക്കൂ എന്നിട്ടു “ആർഎസ് എസ്” ആണോ എന്ന പുതിയ കോളം ഈ അപേക്ഷകളിൽ കൂട്ടിച്ചേർക്കാനും പറയൂ.

ട്രം‌പിനെ മോദിയോട് ഉപമിച്ചു നിങ്ങളുടെ കാമം കരഞ്ഞു തീർക്കുന്നത് മനസ്സിലാവും. പക്ഷെ മോദി ജനുസ്സ് വേറെയാണ്, രണ്ടാം തവണയും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു ലോക നേതാക്കളിൽ ഇന്നേറ്റവും ബഹുമാന്യനായ നിൽക്കുന്ന ആളാണ് ശ്രീ നരേന്ദ്ര മോദി. ജോ ബൈഡൻ മോദിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടും എന്നൊക്കെ ആനത്തലവട്ടം ശൈലിയിൽ തള്ളിയാൽ പാർട്ടി ക്ലാസിലും നിങ്ങളുടെ ചാനലിലും കൈയടി കിട്ടുമായിരിക്കും. ദിവാകരൻ സഖാവു പറഞ്ഞ പോലെ ഇന്ത്യ ആമ്പിള്ളേർ ആണ് ഇപ്പോഴും ഭരിക്കുന്നത്. നിങ്ങൾക്കു കൂടി വന്നാൽ നിയമസഭ മന്ദിരത്തിന്റെ “ഠ” വട്ടത്തിൽ ഇരുന്നു സ്പീക്കറുടെ കസേര തള്ളി മറിയ്ക്കാം, അല്ലെങ്കിൽ പിന്നെ തേഞ്ഞിപ്പലം പോസ്റ്റ് ഓഫീസിലേക്ക് ഒരു മാർച്ച് നടത്താം അത്രയൊക്കെയേ ഇപ്പോഴും നടക്കൂ. പരസ്യമായി ആളുകളെ തല്ലിക്കൊന്ന കഥ വിളമ്പുന്ന, പരനാറി വിളികളാൽ സമൃദ്ധമായ സംസ്കാരമല്ലേ നിങ്ങളുടേത്. ഡീസെൻസിയെ കുറിച്ച് പറയാൻ നിങ്ങള്‍ക്ക് എന്തവകാശം. ‘കടക്കൂ പുറത്ത്’ എന്ന് ആക്രോശിക്കുന്ന നിങ്ങളുടെ തള്ള് നേതാവിനെക്കാൾ നൂറു വട്ടം ഭേദമാണ് ഡൊണാൾഡ് ട്രം‌പ് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.

അടവ് നയം കമ്മ്യൂണിസത്തിന്റെ മുഖ മുദ്ര ആണല്ലോ. കൊറോണ ന്യൂയോർക്കിനെ വിഴുങ്ങിയപ്പോൾ കേരളത്തിലെ പോലെ സർക്കാർ ആശുപത്രികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഷൈലജ ടീച്ചറെ പോലുള്ള ആരോഗ്യമന്ത്രിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒക്കെ മോങ്ങിയ നിങ്ങൾക്ക് ഇപ്പോൾ അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായല്ലേ? ട്രം‌പ് പ്രസിഡന്റ് ആണെന്ന് കരുതി ചികിത്സയ്ക്ക് വരാനും പിഞ്ഞാണം വാങ്ങാനും ഒന്നും ഒരു മടിയുമുണ്ടായിരുന്നില്ലല്ലോ പണ്ടും.

കംപ്യൂട്ടറിനെതിരെ സമരം ചെയ്ത നിങ്ങൾ ഓരം പറ്റി ഇങ്ങു കയറിപ്പോന്നില്ലായിരുന്നെങ്കിൽ രാവിലെ തൊഴുത്തൊക്കെ കഴുകി പശുവിനെ കുളിപ്പിച്ച് പാലു വിറ്റ് തന്നെ ജീവിക്കേണ്ടി വന്നേനെ എന്നത് മറക്കണ്ട. നാട്ടിലുള്ള പ്രായമായ ബന്ധുക്കളെ ഒക്കെ ഇടയ്ക്കൊന്നു വിളിച്ചു ചോദിക്കണം ചാണകം മെഴുകിയ പുരയുടെ കഥയൊക്കെ അവർ ഓർമിപ്പിക്കും.

മുസ്‌ലിംങ്ങളെ പുറത്താക്കുന്നേ എന്ന് പറഞ്ഞു CAA പ്രക്ഷോഭം അമേരിക്കയിൽ നടത്തിയതും സമരമായിരുന്നില്ലേ? ഇന്ത്യൻ പതാക അന്നും കണ്ടിരുന്നു, അല്ല ആ സമരങ്ങൾ ഒക്കെ അവസാനിപ്പിച്ചോ? വിപ്ലവം ജയിക്കട്ടെ എന്ന് മുദ്രാവാക്യം വിളിക്കുന്ന നിങ്ങൾക്ക് ജനാധിപത്യത്തിൽ ഭയങ്കര വിശ്വാസമാണെന്നതാണ് വലിയ തമാശ !

ഏതായാലും വല്ലാതെ നെഗളിച്ചു മധുര മനോജ്ഞ ചൈനയാണ് അമേരിക്കയെന്ന ധാരണയിൽ പുറത്തിറങ്ങി ചെങ്കൊടി ഉയർത്തിയാൽ ഇപ്പോഴും അകത്തു പോകും എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് നല്ലത്. ഈയ്യൊരു കാര്യത്തിൽ ട്രംപും ബൈഡനും ഒറ്റക്കെട്ടാണ് സഖാക്കളെ !!!

കൃഷ്ണരാജ് മോഹനൻ, ന്യൂയോർക്ക്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top