Flash News

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡി‌എഫ് പിന്തുണയോടെ ആര്‍‌എം‌പി മത്സരിക്കാന്‍ സാധ്യത

January 24, 2021

കോഴിക്കോട്: അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ആര്‍ എം പി മത്സരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി എന്‍ വേണു പറഞ്ഞു. കെകെ രമ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും വേണു പറഞ്ഞു.

കെ കെ രമ കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും 20000 വോട്ടുകളാണ് നേടിയത്. ആര്‍എംപി അന്ന് തനിച്ചാണ് മല്‍സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി സികെ നാണുവിനായിരുന്നു അന്ന് വിജയം. ഇത്തവണ രമ മല്‍സരിച്ചാൽ ആര്‍എംപിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ നടന്നിരുന്നു. കെകെ രമ മല്‍സരിക്കുമെങ്കില്‍ മാത്രം യുഡിഎഫ് പിന്തുണ നല്‍കുമെന്നാണ് പറയുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ആര്‍എംപിയും തമ്മിൽ ധാരണയുണ്ടായിരുന്നു. ഈ ധാരണ ചില ആശയക്കുഴപ്പങ്ങൾ വരെ ഉണ്ടാക്കി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യത്യസ്തമായ നിലപാടായിരുന്നു വിഷയമായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും പിന്നീടത് മരവിപ്പിക്കുകയും ചെയ്തു. നേരത്തെ ജെഡിയുവിനാണ് വടകര സീറ്റ് നൽകിയിരുന്നത്. ജെഡിയു ഇപ്പോള്‍ യുഡിഎഫില്‍ ഇല്ലാത്ത സാഹചര്യത്തിൽ ആര്‍എംപിയെ ഉപയോഗിച്ച് മണ്ഡലം പിടിക്കാൻ യുഡിഎഫ് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top