വാഷിംഗ്ടണ്‍: ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനെതിരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത ടെക്സസില്‍ നിന്നുള്ള ഗാരറ്റ് മില്ലറിനെതിരെ വധഭീഷണിക്കെതിരെ കേസെടുത്തു. ന്യൂയോര്‍ക്ക് ഡമോക്രാറ്റിക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസിനെ “വധിക്കുമെന്ന്” ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
ട്രംപ് അനുകൂല കലാപത്തിൽ പങ്കെടുത്തതിനും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയതുമുള്പ്പടെ അഞ്ച് ക്രിമിനൽ കുറ്റങ്ങളാണ് മില്ലര്‍ നേരിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. “നിയമപരമായി അധികാരമില്ലാതെ ഏതെങ്കിലും നിയന്ത്രിത കെട്ടിടങ്ങളിലോ മൈതാനങ്ങളിലോ അറിഞ്ഞുകൊണ്ട് പ്രവേശിക്കല്‍, ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തല്‍ എന്നിവയുള്‍പ്പടെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടതി രേഖകൾ പ്രകാരം അലക്സാണ്ട്രിയയെ വധിക്കുമെന്നും മില്ലര്‍ ഭീഷണിപ്പെടുത്തിയെന്നു പറയുന്നു.
ക്യാപിറ്റോള്‍ മൈതാനത്ത് അക്രമാസക്തമായ പ്രവേശനം, അക്രമാസക്തമായ പെരുമാറ്റം, ഔദ്യോഗിക ദ്യോഗിക നടപടികളെ തടസ്സപ്പെടുത്തല്‍ എന്നിവയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കോൺഗ്രസ് വനിത ഒക്കാസിയോ-കോർട്ടെസിന്റെ ട്വിറ്റർ ഫീഡിൽ എഴുതിയിരുന്ന അവരുടെ അനുചിതമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങൾ എന്ന് മില്ലറുടെ അഭിഭാഷകന് ക്ലിന്റ് ബ്രോഡന്‍ ഒരു ഇ-മെയിലില്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി, ന്യൂയോർക്കിൽ നിന്നുള്ള പുരോഗമന ഡമോക്രാറ്റിക് കോൺഗ്രസ് വനിതയായ ഒകാസിയോ കോർട്ടെസ് മില്ലറെ അറസ്റ്റു ചെയ്തുവെന്ന വാർത്തയോട് പ്രതികരിക്കുകയും ഫേസ്ബുക്കിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. “എന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുകയാണ്” എന്നും അവര്‍ എഴുതിയിരുന്നു.
“മുൻ പ്രസിഡന്റ് ട്രംപിനെ തങ്ങളുടെ പിന്തുണ അറിയിക്കാന്‍ വളഞ്ഞ വഴി സ്വീകരിച്ച മില്ലർ ഖേദിക്കുന്നുണ്ട്. കുടുംബത്തിന്റെ പൂർണ പിന്തുണയുള്ള അദ്ദേഹം എല്ലായ്പ്പോഴും നിയമത്തെ മാനിക്കുന്ന ഒരു പൗരനാണ്,” ബ്രോഡന്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply