Flash News

സോളാറിന്റെ പേരില്‍ ഉണ്ടാക്കിയ പീഡന കേസ് സിബി‌ഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം അവര്‍ക്കുതന്നെ തിരിച്ചടിയാകും: ഉമ്മന്‍‌ചാണ്ടി

January 24, 2021

കോട്ടയം: സോളാറിന്റെ പേരില്‍ മെനഞ്ഞെടുത്ത ‘പീഡനക്കേസ്’ സിബിഐക്ക് കൈമാറാനുള്ള സർക്കാർ തീരുമാനം തിരിച്ചടിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാരിന്റെ ഈ ഒളിച്ചുകളി നിര്‍ത്തി നേരോടെ പെരുമാറണം. കേസിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇതുവരെ അപ്പീൽ നൽകാത്തത് എന്തുകൊണ്ടാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.

ഇത് കേരളമാണെന്നും ഇപ്പോഴത്തെ ഈ നീക്കം സർക്കാരിന് തന്നെ വിനയായി മാറുമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എന്തെങ്കിലും ആക്ഷേപം അഞ്ച് വർഷമെടുത്ത് അന്വേഷിച്ചിട്ട് തെളിഞ്ഞോ എന്ന് ചോദിച്ച ഉമ്മൻ‌ചാണ്ടി ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും പറഞ്ഞു.

സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ആദ്യം ആക്ഷേപങ്ങൾ പറയും. പിന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറും. അതുകൊണ്ട് ഈ കാര്യത്തിൽ ഒളിച്ചുകളി നിർത്തി തുറന്ന മനസോടെ മുന്നോട്ട് വരണം എന്നാണ് പറയാനുള്ളത്. നിയമപരമായ നടപടികൾക്ക് ഞങ്ങൾ എതിരല്ല. പക്ഷെ ജനങ്ങളെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഈ നടപടി സർക്കാരിന് തന്നെ തിരിച്ചടിയാകും എന്നെനിക്ക് പൂർണ വിശ്വാസമുണ്ട്.’ ഉമ്മൻ‌ചാണ്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top