എന്‍.‌എഫ്.‌എം‌.എ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍.‌എഫ്.‌എം‌.എ  കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയിലെ ജനപ്രിയ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യയൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയന്‍ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു.

വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയന്‍ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് എന്‍.‌എഫ്.‌എം‌.എ   കാനഡയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ പ്രസാദ് നായര്‍ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ അറിയേണ്ടതായി ഉണ്ട് . ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതല്‍ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും എന്‍.‌എഫ്.‌എം‌.എ  കാനഡയുടെ ട്രഷറര്‍ ശ്രീ സോമന്‍ സക്കറിയ, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്‍, തോമസ് കുര്യന്‍ , ജോജി തോമസ്, സജീബ് ബാലന്‍,മനോജ് ഇടമന നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണല്‍ ജോയിന്‍ട്രഷറര്‍ സജീബ് കോയ , ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം , ബിജു ജോര്‍ജ്, ഗിരി ശങ്കര്‍ , എന്നിവര്‍ അഭിപ്രായപ്പെട്ടു.

എന്‍.‌എഫ്.‌എം‌.എ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഒരു വന്‍ വിജയം ആക്കണമെന്ന് നാഷണല്‍ വൈസ് പ്രസിഡണ്ടുമാരായ അജു ഫിലിപ്പ് , സുമന്‍ കുര്യന്‍ ,ഡോ സിജു ജോസഫ് എന്നിവര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് രാജശ്രീ നായര്‍, അനൂപ് എബ്രഹാം ,സിജു സൈമണ്‍,ജാസ്മിന്‍ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത , ഇര്‍ഫാത് സയ്ദ്,ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവില്‍ , മോന്‍സി തോമസ് ,ജെറിന്‍ നെറ്റ്കാട്ട് , ഷെല്ലി ജോയിഎന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
www.nfmac.org 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment